1989ൽ തന്നെ സുരേഷ് ​ഗോപി പറഞ്ഞു, ‘നിരവധി പാരകൾ ഉണ്ട്, പല പാരകളും താൻ നേരിട്ടിട്ടുണ്ട്’; പഴയ അഭിമുഖം വൈറൽ

suresh gopi parvathy interview viral on social media
Follow Us :

തൃശൂരിലെ മിന്നുന്ന തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വാർത്തകളിൽ നിറയുന്നത് സുരേഷ് ​ഗോപിയാണ്. താരം 1989 ൽ നൽകിയ ഒരു അഭിമുഖം പോലും ഇപ്പോൾ വൈറലാണ്. സിനിമയിൽ സുരേഷ് ​ഗോപി ഉയർന്ന് വരുന്നതിനിടെയുള്ള ഈ അഭിമുഖത്തിൽ ചോദ്യങ്ങൾ ചോദിക്കുന്നത് നടി പാർവതിയാണ്. ഇന്നത്തെ പോലെ തന്നെ അന്നും ചോദ്യങ്ങൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയാണ് താരം നൽകുന്നത്.

സുരേഷ് സോപ്പാണെന്ന് പറയുന്നുണ്ടല്ലോ എന്ന പാർവ്വതിയുടെ ചോദ്യത്തിന് താൻ ഇന്ന് എത്തി നിൽക്കുന്ന സ്ഥാനത്തേക്ക് വെറും സോപ്പ് കൊണ്ട് കയറിവരാൻ സാധിക്കില്ലെന്നാണ് താരത്തിന്റെ മറുപടി. സോപ്പ് പതപ്പിക്കാൻ ആണെങ്കിൽ വീട്ടിലിരുന്നാൽപ്പോരെ എന്നും സുരേഷ് ​ഗോപി പറയുന്നുണ്ട്. പാരകളുണ്ടോ എന്ന ചോദ്യത്തിന് നിരവധി പാരകൾ ഉണ്ടെന്നാണ് സുരേഷ് ​ഗോപിയുടെ ഉത്തരം. പല പാരകളും താൻ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു.

പാരകൾക്ക് കുറച്ചുകാലമെ ദ്രോഹിക്കാൻ കഴിയൂ. ഞാൻ ദൈവ വിശ്വാസിയാണ്. ആരൊക്കെ എപ്പോൾ പാരവച്ചിട്ടുണ്ട് അറിയാം. അവരെ തിരിച്ചൊന്നും ചെയ്യാതെ ദൈവത്തിന് വിട്ടുനൽകുകയാണ് ചെയ്തതെന്നാണ് താരം പറഞ്ഞത്. ജാതകമൊക്കെ നോക്കി തൻറെ ആഗ്രഹത്തിനൊത്ത പെൺകുട്ടിയെയാണ് വിവാഹം കഴിക്കുക എന്നാണ് സുരേഷ് ഗോപി അഭിമുഖത്തിൽ പറയുന്നത്. ചിലയിടങ്ങളിൽ ആരാധകർ കൂടുമ്പോൾ കൈയ്യടിയും കൂവലും കിട്ടും. ഈ കൂവലിൻറെ പിന്നിൽ യാതൊരു കാര്യവും ഇല്ല. ഇത്തരം കൂവലിന് പിന്നിൽ ആകെയുള്ളത് കോപ്ലംക്സാണ്.

ഓസ്കാറും ഭരത് അവാർഡും ഒന്നും തൻറെ മോഹങ്ങൾ അല്ല. ഒരു സ്റ്റേറ്റ് അവാർഡ് എങ്കിലും കിട്ടണം. അതിനായി നല്ല ചിത്രങ്ങൾ ചെയ്യണം. നല്ല ചിത്രങ്ങൾ ചെയ്യണമെങ്കിൽ നല്ല കുടുംബം ഉണ്ടാകണം. നല്ലൊരു കുടുംബം ഉണ്ടാകണമെന്നാണ് തൻറെ ആഗ്രഹമെന്നും സുരേഷ് ഗോപി പാർവതിക്ക് മറുപടി നൽകുന്നു.