സുരേഷ് ഗോപിയെയും ബിജു മേനോനെയും പ്രധാന കഥാപാത്രമാക്കി അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ഗരുഡന്’ തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗരുഡന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുന് മാനുവല്‍ തോമസാണ്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന് ഒരുക്കുന്ന തിരക്കഥയാണ് ഗരുഡന്റേത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ഗരുഡന് നിര്‍മ്മിക്കുന്നത്. അഭിരാമിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യൂ ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. കൊച്ചി പിവിആറിലായിരുന്നു സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ. പ്രത്യേക ഷോയില്‍ ഗരുഡന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ജോഷി, കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം, മേജര്‍ രവി തുടങ്ങി മലയാള സിനിമയിലെ നിരവധിപ്പേര്‍ പ്രിവ്യു ഷോയ്ക്ക്
എത്തിയിരുന്നു.
സുരേഷ് ഗോപി നിലത്തിരുന്ന് ചിത്രം ആസ്വദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സിനിമയുടെ ഇടവേളയ്ക്കിടെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ആഘോഷം നടത്തിയതും
ശ്രദ്ധേയമായിരുന്നു. സുരേഷ് ഗോപി, അഭിരാമി, മാളവിക, ലിസ്റ്റിന് സ്റ്റിഫന്‍, ജഗദീഷ്, സിദ്ദീഖ്, സംവിധായകന് അരുണ്‍ വര്‍മ, തിരക്കഥാകൃത്ത് മിഥുന് മാനുവല്‍ തോമസ്, സംഗീത സംവിധായകന് ജേക്സ് ബിജോയ് തുടങ്ങി ഗരുഡന് സിനിമയുടെ അണിയറപ്രവര്‍ത്തകരെല്ലാം പ്രിവ്യു ഷോയില്‍ പങ്കെടുത്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…