‘ഞാന്‍ അത് പറഞ്ഞാല്‍ നിങ്ങള്‍ തള്ളാണെന്ന് പറയും’; സുരേഷ് ഗോപി

സുരേഷ് ഗോപി പോലീസ് വേഷത്തിലെത്തുന്ന സിനിമയാണ് പാപ്പന്‍. സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിലൊരുങ്ങുന്ന ഈ സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളുമായി തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും എതിരെ പ്രതികരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസുതുറന്നത്.

കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല താനെന്നും കിട്ടിയതില്‍ നിന്നും താന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടെന്നും എന്നാല്‍ അത് പറഞ്ഞാല്‍ തള്ളാണെന്ന് ആളുകള്‍ പറയുമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
‘ഞാന്‍ ആരെയെങ്കിലും സഹായിക്കുന്നത് പുറത്തറിഞ്ഞാല്‍ തന്നെ പലര്‍ക്കും വലിയ പ്രശ്നമാണ്. കോടിക്കണക്കിന് സമ്പാദിക്കുന്ന ആളല്ല ഞാന്‍. അഞ്ച് വര്‍ഷം സിനിമയില്ലാതിരുന്ന ആളാണ്. കിട്ടിയതില്‍ നിന്നും ഞാന്‍ ആളുകള്‍ക്ക് കൊടുത്തിട്ടുണ്ട്. അത് പറഞ്ഞാല്‍ തള്ളാണ്.’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

ആയിരം കോടിയുണ്ടാക്കിയിട്ട് അതില്‍ നിന്നും പത്ത് ലക്ഷമോ ഒരു കോടിയോ കൊടുത്താല്‍ വലിയ കാര്യമാണെന്നും അതിന് ഭയങ്കര മഹത്വമാണെന്നും പറയുകയും താന്‍ ഇല്ലായ്മയില്‍ നിന്നും കൊടുത്തതിന് ജാതിയുടെ പേരിലും രാഷ്ട്രീയത്തിന്റെ പേരിലും പലരും കളിയാക്കാറുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ‘നിങ്ങള്‍ എന്ത് തള്ള് നടത്തിയിട്ടും കാര്യമില്ല, ദൈവത്തിനറിയാം ഇവന്‍ ഏത് പൈസ എടുത്താണ് ഇത് ചെയ്യുന്നതെന്ന്. എന്ത് മനോഭാവം കൊണ്ടാണ് ചെയ്യുന്നതെന്നും ദൈവത്തിനറിയാം. ടെക്നോളജി ഇത്രമാത്രം വളരേണ്ടതില്ലായിരുന്നു എന്ന് തോന്നും. മനുഷ്യര്‍ ഹൃദയം കൊണ്ട് കുള്ളന്മാരായി പോവുന്നു,’ എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

മാസ് ഫാമിലി ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നൈല ഉഷയാണ് നായികാ വേഷം അവതരിപ്പിക്കുന്നത്. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍.ജെ ഷാനാണ് തിരക്കഥ. കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

 

 

Rahul

Recent Posts

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

1 hour ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

1 hour ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago

നൃത്തം ചെയ്യാത്ത ജ്യോതികയെ ക്ലാസ്സിക്കൽ ഡാൻസ് പഠിപ്പിക്കാൻ കുറച്ച് സമയമെടുത്തു

െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…

2 hours ago