മരക്കാറിന് കാവലായി എത്തിയ സുരേഷ്ഗോപിയോട് മോഹന്‍ലാല്‍ പറഞ്ഞത്!!

കൊവിഡ് അയഞ്ഞ് തുടങ്ങിയതിന് ശേഷം സിനിമാ, തീയറ്റര്‍ മേഖലകള്‍ കൂടുതല്‍ ഉണര്‍ന്നിരിക്കുകയാണ്. പുതുതായി പുറത്തിറങ്ങിയ ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, സുരേഷ് ഗോപിയുടെ കാവല്‍, ബേസിലിന്റെ ജാന്‍.എ.മന്‍, പിന്നെ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളെല്ലാം തീയറ്ററില്‍ വലിയ ആവേശമാണ് ഉയര്‍ത്തിയത്. ഒരുപാട് പ്രതീക്ഷയോടെ തീയറ്ററില്‍ എത്തിയ മരക്കാര്‍ എന്ന ബ്രഹാമാണ്ഡ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണമായിരുന്നു പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. സിനിമ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ മരക്കാര്‍’ സിനിമയെ പിന്തുണച്ചെത്തിയ സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മരക്കാര്‍ സിനിമയുടെ റിലീസിന് ആശംസ അര്‍പ്പിച്ച് സുരേഷ് ഗോപി എഴുതിയ കുറിപ്പിനാണ് മറുപടിയുമായി മോഹന്‍ലാല്‍ എത്തിയത്.

‘ഹൃദയം നിറഞ്ഞ ആശംസകള്‍ക്ക് നന്ദി പ്രിയപ്പെട്ട സുരേഷ് ഗോപി, ദൈവാനുഗ്രഹത്താല്‍ നമ്മുടെ സിനിമാ മേഖലയും തിയറ്ററുകളും വീണ്ടും പ്രവര്‍ത്തനനിരതമായി. ഇത് ഇങ്ങനെ തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി മരക്കാര്‍ ടീമിന്റെ പേരില്‍ ഹൃദയം നിറഞ്ഞ നന്ദി.’ എന്നാണ് സുരേഷ് ഗോപിയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍ കുറിച്ചത്. ലോകമെമ്പാടുമുള്ള സിനിമാശാലകളില്‍ പ്രദര്‍ശനം ആരംഭിക്കുന്ന മരക്കാറിന്റെ ടീമിന്, പ്രത്യേകിച്ച് മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ക്ക് ആശംസകള്‍ നേരുന്നു എന്നാണു സുരേഷ്‌ഗോപി തന്റെ സമൂഹമാധ്യമങ്ങളില്‍ എഴുതിയത്. മരക്കാറിന് മുന്‍പായിരുന്നു കാവല്‍ എന്ന സിനിമ തീയറ്ററില്‍ എത്തിയത്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവായിരുന്നു ഈ സിനിമയിലൂടെ ആരാധകര്‍ കണ്ടത്. വളരെ മികച്ച പ്രതികരണം നേടിയ ചിത്രം സംവിധാനം ചെയ്തത് നിഥിന്‍ രഞ്ജി പണിക്കര്‍ ആയിരുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago