ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് പുസ്തക പ്രകാശനവും നടത്തി സുരേഷ് ഗോപി

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഓണക്കോടി സമ്മാനിച്ച് മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് താരത്തിന് സുരേഷ് ഗോപി ഓണക്കോടി സമ്മാനിച്ചിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയെ കണ്ടതോടെ താരം പുഞ്ചിരിച്ചു കൊണ്ടാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ഓണക്കോടി നല്‍കിയതിന് പുറമെ രമേഷ് പുതിയ മഠം എഴുതിയ ‘ജഗതി എന്ന അഭിനയ വിസ്മയം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും സുരേഷ് ഗോപി നിര്‍വഹിച്ചു.

സന്ദര്‍ശനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെ നേരം ജഗതിയ്ക്കും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമൊപ്പം സമയം ചിലവഴിച്ച ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്. അപകടത്തെ തുടര്‍ന്ന് സിനിമാ തിരക്കുകളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന ജഗതി ശ്രീകുമാറിനെ വീണ്ടും പഴയ ഊര്‍ജ്ജത്തില്‍ കാണണമെന്നാണ് മലയാളികളുടെ ആഗ്രഹം.

മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരങ്ങള്‍ അദ്ദേഹത്തെ പലപ്പോഴായി വീട്ടില്ലെത്തി സന്ദര്‍ശിക്കാറുണ്ട്. സംസാരിക്കാന്‍ കഴിയില്ലെങ്കിലും നടന്‍ എല്ലാം കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യും. സിബിഐ അഞ്ചാം ഭാഗത്തില്‍ പഴയ ചാക്കോ എന്ന കഥാപാത്രവുമായി അദ്ദേഹം മലയാള സിനിമയിലേയ്ക്ക് ഒരു തിരിച്ചു വരവും നടത്തിയിരുന്നു. 2012 ല്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം അഭിനയത്തില്‍ നിന്ന് ഏഴ് വര്‍ഷത്തോളം വിട്ടുനിന്നിരുന്നു ജഗതി.

Gargi

Recent Posts

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബാല പലപ്പോഴും വിമർശനം നേരിടുന്നുണ്ട്

അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്‌ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…

8 mins ago

ഇടവേള ബാബു ഇല്ലാതെ എന്തമ്മ! അമ്മയില്ലാതെ എന്ത് ഇടവേള ബാബു, ഇത് വിഷമകരം; സലിംകുമാറിന്റെ കുറിപ്പ് വൈറൽ

'അമ്മ  താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…

10 mins ago

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

37 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago