മക്കള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. ഇളയ മക്കളായ ഭാവ്നി, മാധവ് എന്നിവരെ കൂട്ടിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്. നരേന്ദ്ര മോദി തൃശൂരെത്തിയപ്പോഴായിരുന്നു ആ കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം തൃശൂരില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ സുരേഷ് ഗോപി തന്നെ പങ്കുവച്ചു. റോഡ് ഷോയില്‍ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി പരിപാടിയില്‍ സംസാരിച്ചത്. റോഡ് ഷോയില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്, സുരേഷ് ഗോപി എന്നിവരും പങ്കെടുത്തിരുന്നു.
സുരേഷ് ഗോപിയ്ക്കും ഗോകുലിനും പിന്നാലെ മാധവും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ‘കുമ്മാട്ടികളി’ ആണ് മാധവിന്റെ ആദ്യ ചിത്രം. താരകുടുംബം വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ്. മൂത്തമകള്‍ ഭാഗ്യയുടെ വിവാഹമാണ് ഈ മാസമാണ്. ശ്രേയസ്സ് മോഹന്‍ ആണ് ഭാഗ്യയ
അടുത്തിടെയാണ് ഭാഗ്യ യുബിസിയില്‍ നിന്ന് ബരുദം നേടിയത്. ആ ചിത്രങ്ങളും ഭാഗ്യ പങ്കുവച്ചിരുന്നു. പരേതയായ ലക്ഷ്മി സുരേഷ്, നടന് ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…