“വഴിയേ പോകുന്ന കേസും ദിലീപിന്റെ പെടലിയ്ക്ക്”..!! ആരും മിണ്ടുന്നില്ല!! സിനിമാ ലോകം ആരെയോ ഭയക്കുന്നു..? – നിര്‍മ്മാതാവ് സുരേഷ് കുമാര്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ കൂടുതല്‍ കേസുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തി എന്ന കേസിന് പിറകെ ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ദന്‍ വാഹനാപകടത്തില്‍ മരിച്ചതും ദിലീപിന് നേര്‍ക്ക് വരികയാണ്. ഒന്നിനു പിറകെ ഒന്നായി നടനെതിരെ കേസുകള്‍ വരുന്ന ഈ അവസരത്തില്‍ അതില്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ദിലീപിനെ തേജോവധം ചെയ്യുന്നു എന്നാണ് സുരേഷ് പറയുന്നത്…

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
നാളെ ദിലീപിന്റെ കാര്‍ നന്നാക്കിയ വര്‍ക്ഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതും ദിലീപിന്റെ പേരിലാകുമോ? ഇതെന്തൊരു കഷ്ടമാണ്. ഒരാളെ തേജോവധം ചെയ്യുന്നതിന് ഒരു പരിധിയില്ലേ? ഒരു കേസ് തീരാറായ സമയത്ത് ബാലചന്ദ്രകുമാര്‍ എന്നൊരാള്‍ പ്രത്യക്ഷപ്പെടുന്നു. വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് രേഖപ്പെടുത്തി അതൊരു കേസായി വരുന്നു.

പൊലീസ് വളഞ്ഞിട്ട് ആക്രമിക്കുന്നതു പോലെയാണ് തോന്നിയത്. ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഇതില്‍ കാണാന്‍ കഴിയില്ല. എന്നിട്ട് ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ്. ദിലീപിന്റെ സംഘടനയിലെ ആളുകള്‍ പോലും സംസാരിക്കുന്നില്ല. അവര്‍ക്കൊക്കെ ആരെയോ ഭയമാണ്. ഒരാളെയും അയാളുടെ അമ്മ ഒഴിച്ച് ബാക്കി കുടുംബത്തെ മുഴുവനെയും തേജോവധം ചെയ്യുന്ന രീതിയിലല്ലേ കാര്യങ്ങള്‍ നടക്കുന്നത് എന്നാണ് സുരേഷ് കുമാര്‍ ചോദിക്കുന്നത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

10 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

10 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

12 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

15 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

16 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

18 hours ago