Categories: Film News

സുരേശനും സുമലതയ്ക്കും ആശംസകള്‍ നേര്‍ന്ന് സിനിമാലോകം!! ഹിറ്റായി ട്രീലറും

പ്രഖ്യാപന സമയം മുതല്‍ ആരാധകലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ’ എന്ന ചിത്രം. ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്ന സുരേശന്റെയും സുമതലതയുടെയും കഥയാണ് ചിത്രം പറയുന്നത്. വളരെ വേറിട്ട രീതിയിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. ചിത്രം മെയ് 16ന് തിയ്യേറ്ററിലേക്ക് എത്തുകയാണ്.

സുരേശനും സുമലതയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാള സിനിമാലോകത്തെ താരങ്ങള്‍ ഒന്നിച്ചെത്തിയ ട്രീലര്‍ ശ്രദ്ധേയമായിരിക്കുകയാണ്. ടൊവിനോ, ഐശ്വര്യലക്ഷ്മി, ഫഹദ്, ബേസില്‍, അനഘ, വിന്‍സി, റോഷന്‍, ഗായത്രി, കനി കുസൃതി, സന്തോഷ് കീഴാറ്റൂര്‍, ദര്‍ശന, ദീപക് പറമ്പോല്‍, അനാര്‍ക്കലി, സുദേവ് നായര്‍, മഞ്ജു പിള്ള, ശ്രിന്ദ, പിപി കുഞ്ഞികൃഷ്ണന്‍, ഷാഹി കബീര്‍, സൈജു കുറുപ്പ്, സിത്താര, അനുമോള്‍, ശാന്തി, ഗണപതി, ദിവ്യ, മൃദുല്‍ നായര്‍ തുടങ്ങി നിരവധി താരങ്ങള്‍ സെല്‍ഫി റീലുകളുമായി ട്രീലറില്‍ എത്തിയിട്ടുണ്ട്.

രസകരമായ രീതിയില്‍ സിനിമയിലെ താരങ്ങളുടെ ഡയലോഗുകളും ട്രീലറില്‍ ചേര്‍ത്തിട്ടുണ്ട്.
‘ഞാന്‍ നിങ്ങളെയെല്ലാവരേയും ഒറ്റയ്‌ക്കൊറ്റയ്ക്ക് പരിചയപ്പെടാന്‍ ആഗ്രഹിക്കുന്നു’ എന്ന സുരേശന്റെ ഡയലോഗോടെയാണ് ട്രീലര്‍ തുടങ്ങുന്നത്. ഓരോ താരങ്ങളും സിനിമയുടെ പേരിലെ വാക്കുകള്‍ പറയുകയാണ്. ‘ഈ നാട്ടിലെ എല്ലാരും ഓന്റെയൊപ്പാ, ഓന്‍ ട്രെന്‍ഡിംഗാവും നോക്കിക്കോ’ എന്നൊരു ഡയലോഗോടെയാണ് ട്രീലര്‍ അവസാനിക്കുന്നത്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രം ഒരുക്കുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശന്‍ കാവുങ്കല്‍, സുമലത ടീച്ചര്‍ എന്നീ കഥാപാത്രങ്ങളായി എത്തിയിട്ടുള്ളത്. വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും വൈറലായിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലുമായിരുന്നു പോസ്റ്ററുകള്‍ എത്തിയിരുന്നത്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

7 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

8 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

8 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

10 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

11 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

13 hours ago