പ്രേമലോല… ലോല…ലോല…അടിച്ചുപൊളിച്ച് പ്രണയിച്ച് സുരേശനും സുമലതയും!! വീഡിയോ ഗാനമെത്തി

Follow Us :

മലയാള സിനിമയിലെ ആദ്യ ‘സ്പിന്‍ ഓഫ്’ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. 2022 ആഗസ്ത് 11ന് റിലീസ് ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ സുരേശന്റെയും സുമലതയുടെയും പ്രണയമാണ് ചിത്രം പറയുന്നത്. രാജേഷ് മാധവന്‍, ചിത്രാ നായര്‍ എന്നിവരാണ് നായികാനായകന്മാരായെത്തുന്നത്.

ചിത്രം 2024 മെയ് 16നാണ് തിയ്യേറ്ററിലെത്തുന്നത്. ചിത്രം മൂന്ന് കാലഘട്ടങ്ങളിലെ ഹൃദ്യമായ കഥയാണ് പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഹൃദ്യമായ പ്രണയഗാനം എത്തിയിരിക്കുകയാണ്. സുഷിന്‍ ശ്യാം സംഗീതം പകര്‍ന്ന പ്രേമലോല… ലോല… എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടെയും പ്രണയം തന്നെയാണ് പാട്ടില്‍ നിറഞ്ഞുനില്‍ക്കുന്നത്. പാട്ട് ഇതിനോടകം തന്നെ സോഷ്യലിടത്ത് വൈറലായി കഴിഞ്ഞു.

ചിത്രത്തിന്റെ ട്രെയിലറിനും വന്‍ സ്വീകാര്യതയാണ് ആരാധകലോകം നല്‍കിയത്. എല്ലാ അപ്‌ഡേറ്റുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. നടന്‍ രാജേഷ് മാധവനും നടി ചിത്ര നായരുമാണ് സുമലത ടീച്ചര്‍, സുരേശന്‍ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ചാക്കോച്ചനും ചിത്രത്തില്‍ കാമിയോ വേഷത്തില്‍ എത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി ചിത്രം പറയുന്നത്.