ഒറ്റക്കൊമ്പന്റെ രണ്ട് ലക്ഷം..!! വാക്ക് പാലിച്ച് സുരേഷ്‌ഗോപി..!! അഭിനന്ദനം അറിയിച്ച് ആരാധകര്‍

മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ പദവി അലങ്കരിക്കുന്ന മറ്റൊരു നടനാണ് സുരേഷ്‌ഗോപി.. ഒരുപാട് സിനിമകളിലൂടെ ശക്തമായ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അദ്ദേഹം..പിന്നീട് സാമൂഹിക രാഷ്ട്രീയ രംഗത്തേക്ക് തിരിഞ്ഞോടെ സിനിമകളില്‍ സജീവമല്ലാതായി.. പിന്നീട് നാളുകള്‍ക്ക് ശേഷമാണ് അദ്ദേഹം കാവല്‍ എന്ന സിനിമയിലൂടെ ശക്തമായൊരു തിരിച്ചു വരവ് നടത്തിയത്. ഇതോടെ സുരേഷ് ഗോപിയ്്ക്ക് വീണ്ടും കൈ നിറയെ സിനിമകളായി..

സഹജീവികളോട് ഏറെ കരുണയും സഹായിക്കാനുള്ള മനസ്സും കാണിക്കാറുള്ള സുരേഷ് ഗോപിയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കാറുണ്ട്. ഇപ്പോഴിതാ മിമിക്രി കലാകാരന്മാര്‍ക്ക് താന്‍ പാലിച്ച വാക്ക് നടപ്പിലാക്കി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. പുതിയ സിനിമകളുടെ അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്ര കലാകാരന്മാരുടെ സംഘടനയ്ക്ക് കൈമാറുമെന്ന വാക്കാണ് നടന്‍ പാലിച്ചിരിക്കുന്നത്.

ഈ സന്തോഷം അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് വഴി തന്റെ ആരാധകരേയും മറ്റുള്ളവരേയും അറിയിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയില്‍ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് സുരേഷ് ഗോപി കൈമാറിയത്. പണം കൈമാറിയതിന്റെ ചെക്കും അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

നടന്റെ തിരിച്ചു വരവിന് ശേഷമുള്ള കാവല്‍, പാപ്പന്‍, എന്നീ സിനിമകള്‍ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒറ്റക്കൊമ്പന്‍. മാത്യു തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഈ സിനിമയ്ക്ക് ലഭിച്ച അഡ്വാന്‍സ് തുകയാണ് താരം ഇപ്പോള്‍ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കിയതായി അറിയിച്ചിരിക്കുന്നത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago