ബോക്സ് ഓഫീസില്‍ തകര്‍ത്തോടുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ട്രെയ്ലര് ഇഷ്ടപ്പെട്ടുവെന്നും ചിത്രം എത്രയുംവേഗം കാണുമെന്നും തമിഴ് സൂപ്പര്‍ താരം സൂര്യ. അമല്‍ നീരദിനൊപ്പം സിനിമ ചെയ്യാന്‍ താല്പര്യമുണ്ടെന്നും താരം പറഞ്ഞു.
‘ഭീഷ്മ പര്‍വ്വം കാണാന്‍ പറ്റിയില്ല. അമല്‍ നീരദ് ഒരിക്കല്‍വന്ന് കഥ പറഞ്ഞിരുന്നു. അതിനുശേഷം കഥ പറഞ്ഞിട്ടില്ല. അമല്‍ വന്നാല്‍ തീര്‍ച്ചയായും അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്നുണ്ട്. ഇന്ന് സമയം കിട്ടുകയാണെങ്കില്‍ തിയേറ്ററില്‍പോയി ചിത്രം കാണും.
സിനിമയുടെ ട്രെയ്ലര് വളരെ നന്നായിട്ടുണ്ട്. കാറില്‍ വന്നപ്പോള്‍ ഭീഷ്മ പര്‍വ്വത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അമല്‍ നീരദിനെ ചെന്നൈയില്‍വെച്ച് കണ്ടിരുന്നു. മമ്മൂക്കയുടെ ഒരു സിനിമ റീമേക്ക് ചെയ്യുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. പിന്നീട് അതിനെക്കുറിച്ച് സംസാരിച്ചിരുന്നില്ല. പക്ഷേ അദ്ദേഹത്തെ വിളിച്ച് ചോദിക്കും. അടുത്തെങ്ങാന്‍ നമുക്ക് ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമോയെന്ന്.’ സൂര്യ പറഞ്ഞു.
തന്റെ പുതിയ ചിത്രമായ ‘എതിര്‍ക്കും തുനിന്തവന്റെ’ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ എത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…