സൂര്യയും ലോകേഷ് കനകരാജും പുതിയ ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് കോളിവുഡിൽ നിന്നും എത്തുന്നത്. നേരത്തെ റോളക്സായി ‘വിക്രം’ എന്ന സിനിമയിൽ സൂര്യ ഒരു അതിഥി വേഷം ചെയ്തതിന് ശേഷം, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ പുതിയ സിനിമയുമായി സൂര്യയുടെ ഒരു സ്പിൻഓഫ് കഥാപാത്രത്തെ സൃഷ്ടിക്കുമെന്ന് ലോകേഷ് വെളിപ്പെടുത്തിയിരുന്നു.
അടുത്തിടെ നടന്ന ഒരു അവാർഡ് ദാന ചടങ്ങിൽ, ‘വിക്രം’ എന്ന സിനിമയിൽ റോളക്സായി സൂര്യ അഭിനയിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം രണ്ട് ദിവസം മാത്രമേ പ്രവർത്തിക്കാൻ കഴിഞ്ഞുള്ളൂവെന്ന് ലോകേഷ് കനകരാജ് പറഞ്ഞിരുന്നു. സൂര്യയ്ക്കൊപ്പം ഒരു മുഴുനീള ചിത്രം ചെയ്യാൻ ആഗ്രഹിക്കുന്നവെന്നും ലോകേഷ് കനകരാജ് കൂട്ടിച്ചേർത്തു. സിനിമയുടെ ചിത്രീകരണം 150 ദിവസം നീണ്ടുനിൽക്കുമെന്നും സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ കശ്മീർ ഷെഡ്യൂൾ പൂർത്തിയായത്. സിനിമയുടെ ചിത്രീകരണ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തൃഷ നായികയായി എത്തുന്ന സിനിമയിൽ സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ , ബാബു ആന്റണി, നരേൻ, മാത്യു തോമസ് എന്നിങ്ങനെ വൻ താരനിരയും ലിയോയിലുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…