കമല്ഹാസൻ നായകനാകുന്നു എന്ന പ്രേത്യകതയോടെ എത്തിയ ചിത്രമായിരുന്നു വിക്രം. സംവിധാനം ലോകേഷ് കനകരാജാണെന്നതും പ്രതീക്ഷയുടെ അളവ് കൂട്ടി. കമൽ ഹാസൻ വമ്പൻ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു വിക്രം. എന്നാല്‍ ചിത്രത്തില്‍ സര്‍പ്രൈസ് ആയി കാമിയോ റോളിൽ റോളക്സായി എത്തി ഞെട്ടിച്ചത് സൂര്യയായിരുന്നു. റോളക്സ് ചെയ്യാൻ സൂര്യ തീരുമാനിച്ചത് എന്തുകൊണ്ടാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സഹോദരനും നടനുമായ കാര്‍ത്തി. എന്തുകൊണ്ടാണ് റോളക്സ് ചെയ്യാൻ തീരുമാനിച്ചതെന്ന് ചോദിച്ചപ്പോള്‍ സൂര്യ നല്കിയ മറുപടി നടനും സഹോദരനുമായ കാര്‍ത്തി വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോൾ ചര്‍ച്ചയാക്കുന്നത്. കമല്ഹാസൻ സാറിനോട് വലിയ സ്നേഹമുള്ളയാളാണ് താൻ എന്നായിരുന്നു സൂര്യയുടെ മറുപടി എന്ന് കാര്‍ത്തി വെളിപ്പെടുത്തി. ഇതുപോലൊരു വേഷം ഒരു സിനിമയിലും തനിക്ക് ലഭിച്ചിട്ടില്ല. റോളക്സ് വേറെ ഷേയ്ഡ് ഉള്ളതായതിനാല്‍ താൻ ചെയ്തു നോക്കാമെന്ന് പെട്ടെന്ന് തീരുമാനിക്കുകയുമായിരുന്നു എന്നും സൂര്യ പറഞ്ഞതായി കാര്‍ത്തി വെളിപ്പെടുത്തുന്നു. അതിഥി വേഷത്തിലെത്തിയ സൂര്യ ഇത് തന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് എന്ന് വിക്രം പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞിരുന്നു. പ്രിയപ്പെട്ട കമല്ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സിനിമയില്‍ എത്തുകയെന്ന എന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി. എല്ലാവരുടെയും സ്നേഹം ആവേശഭരിതനാക്കുന്നു എന്നും സംവിധായകൻ ലോകേഷ് കനകരാജിനോടായി സൂര്യ വിക്രത്തിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് എക്സില്‍ കുറിച്ചിരുന്നു.
ആക്ഷന്‍ പ്രാധാന്യം നല്കിയ ഒരു ചിത്രമായിരുന്നു വിക്രം. സ്റ്റണ്ട് കൊറിയോഗ്രാഫര്മാരായത് അൻപ് അറിവ് മാസ്റെർസാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…