നാം ജീവിക്കുന്ന സമൂഹത്തില്‍ ഇങ്ങനെയും ചില മനുഷ്യരുണ്ടെന്നും അവര്‍ എന്തെല്ലാം ഭയാനകമായ സാഹചര്യങ്ങളിലൂടെയും അടിച്ചമര്‍ത്തലുകളിലൂടെയുമാണ് കടന്ന് പോകുന്നത് എന്ന് തുറന്ന് കാട്ടിത്തന്ന തമിഴ് ചിത്രമായിരുന്നു സൂര്യ നായകനായി എത്തിയ ജയ്ഭീം.
ആദിവാസി ഊരുകളില്‍ കഴിയുന്നവരുടെ പച്ചയായ ജീവിതം ഇത്രയും ദുഷ്കരമായിരുന്നു എന്നത് ഇന്ന് നാടൊട്ടുക്കും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തില്‍ തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയവരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോരാടിയ ആദിവാസി സ്ത്രീയായ സെന്ഗിണിയെ പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല.
സിനിമ ഹിറ്റായതോടെ അതില്‍ ഒരു വന്‍ തുക ആദിവാസി കുട്ടികളുടെ പഠനത്തിനായി മാറ്റിവെച്ച് സൂര്യയും ഭാര്യ ജ്യോതികയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ കൊല്ലപ്പെട്ട രാജാകണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന് സൂര്യ. പാര്‍വ്വതി അമ്മാളിന്റെ പേരില്‍ 10 ലക്ഷം രൂപ സൂര്യ നിക്ഷേപിച്ചെന്നാണ് അറിയുന്നത്.
സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ താരം പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ ഇട്ടിരിക്കുന്നത്. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കള്‍ക്ക് തുക ലഭിക്കുമെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
90കളില്‍ നടന്ന കഥ കണ്ടു തീരുമ്പോള്‍ പ്രേക്ഷകരുടെ കണ്ണില്‍ ഈറനണിയുകയാണ്. മാത്രമല്ല ഇത്തരം അടിച്ചമര്‍ത്തലുകള്‍ ഇന്ത്യാ മാഹാരാജ്യത്ത് എങ്ങും ചര്‍ച്ചചെയ്യപ്പെടുകയാണ് ഈ സിനിമയിലൂടെ.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…