സൂര്യ ഫെസ്റ്റിവലില്‍ ഗാനഗന്ധര്‍വ്വന്റെ കച്ചേരി അനിശ്ചിത കാലത്തേക്ക് മാറ്റി!!!

തിരുവനന്തപുരത്ത് സൂര്യ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന സൂര്യ ഫെസ്റ്റിവലില്‍ ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസിന്റെ സംഗീതക്കച്ചേരി അനിശ്ചിത കാലത്തേക്ക് മാറ്റിവച്ചു. ഫെസ്റ്റിവലിന്റെ മുഖമുദ്രയായിരുന്നു യേശുദാസിന്റെ കച്ചേരി.

അദ്ദേഹം 42 വര്‍ഷം മുടങ്ങാതെ സൂര്യ ഫെസ്റ്റിവലില്‍ കച്ചേരി അവതരിപ്പിച്ചിരുന്നു. 2018ലാണ് അവസാനം പരിപാടി അവതരിപ്പിച്ചത്. യേശുദാസ് കഴിഞ്ഞ മൂന്നു വര്‍ഷമായി യുഎസ്എയിലാണ് താമസം.

കോവിഡ് ആരംഭിച്ചതിന് ശേഷം അദ്ദേഹം നാട്ടിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും സൂര്യ ഔദ്യോഗിക കുറിപ്പില്‍ അറിയിച്ചു. കോവിഡ് പാന്‍ഡെമിക് ആരംഭിച്ചതിന് ശേഷം രണ്ട് വര്‍ഷം ഓണ്‍ലൈന്‍ ആയി അദ്ദേഹത്തിന്റെ കച്ചേരി ഉണ്ടായിരുന്നു.

നവംബര്‍ അവസാനത്തോട് കൂടി എത്തി സൂര്യ ഫെസ്റ്റിവലിലും ചെന്നൈയിലെ മാര്‍ഗഴി ഫെസ്റ്റിവലിലും പങ്കെടുക്കണമെന്നായിരുന്നു പ്ലാന്‍. കോവിഡ് സാഹചര്യം ഇപ്പോഴും പൂര്‍ണമായും ഒഴിയാത്തതിനാല്‍, അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് ഇത്രയും ദൂരം യാത്ര ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിട്ടില്ല.

യേശുദാസിന്റെ തീരുമാനം മുന്‍നിര്‍ത്തി, അദ്ദേഹം നാട്ടില്‍ എത്തുന്ന മുറയ്ക്ക് പരിപാടി സംഘടിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സൂര്യ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

സൂര്യ ഫെസ്റ്റിവലിന്റെ 45-ാം എഡിഷന്‍ നിലവില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് 111 ദിവസത്തെ കലാ-സാംസ്‌കാരിക ഉത്സവമാണ് സൂര്യ ഫെസ്റ്റിവല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഗായകരും നര്‍ത്തകരും ഉള്‍പ്പെടെ 1,000 കലാകാരന്മാര്‍ പങ്കെടുക്കും.

രണ്ട് വര്‍ഷത്തെ കോവിഡ് ഇടവേളയ്ക്ക് ശേഷം ആദ്യമായി പരിപാടികള്‍ ഓഫ്ലൈനില്‍ നടത്തുകയാണ്. സൂര്യ ഗണേശം തിയേറ്ററിലും എകെജി ഹാളിലുമാണ് പരിപാടി. നൃത്ത-സംഗീത പ്രകടനങ്ങള്‍, തിയേറ്റര്‍ ഫെസ്റ്റുകള്‍, ഫിലിം ഫെസ്റ്റിവലുകള്‍, ഹിന്ദുസ്ഥാനി കച്ചേരികള്‍, പരമ്പരാഗത കലാപരിപാടികള്‍, മോഹിനിയാട്ടം, രാമായണ ഉത്സവങ്ങള്‍, പെയിന്റിംഗ്, ഫോട്ടോ പ്രദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ പരിപാടികള്‍ വാര്‍ഷിക പരിപാടിയില്‍ നടക്കും.

2023 ജനുവരി 21 ന് നടി മഞ്ജു വാര്യരുടെ കുച്ചിപ്പുടി അവതരണത്തോടെയാണ് സമാപന ആഘോഷങ്ങള്‍ നടക്കുന്നത്. ഡാന്‍സ് ഫെസ്റ്റിവലില്‍ ശോഭന, മഞ്ജു വാര്യര്‍, ആശാ ശരത്, പ്രിയദര്‍ശിനി ഗോവിന്ദ്, മീനാക്ഷി ശ്രീനിവാസന്‍, രമാ വൈദ്യനാഥന്‍, ജാനകി രംഗ രാജന്‍, നവ്യ നായര്‍, പത്മപ്രിയ, സുനന്ദ നായര്‍, തിരുവനന്തപുരം കൃഷ്ണകുമാര്‍, ബിന്നി കൃഷ്ണകുമാര്‍, ഷര്‍മിള മുഖര്‍ജിയുടെ ഒഡീസി ടീം, മധുമിതാ റോയിയുടെ കഥക് ടീം എന്നിവരുമുണ്ടാകും.

Anu

Recent Posts

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

11 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

19 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

22 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

14 hours ago