ബിഗ് ബോസ് സീസണ് 3 താരമായെത്തി ജനപ്രീതി നേടിയ താരാണ് സൂര്യ ജെ മേനോന്. ശക്തമായി മത്സരാര്‍ഥിയായി തന്നെ സൂര്യ ഷോയില്‍ നിന്നിരുന്നു. ഷോയില്‍ വച്ച് സഹ മത്സരാര്‍ത്ഥിയായിരുന്ന മണിക്കുട്ടനോട് പ്രണയം തുറന്ന് പറഞ്ഞതോടെ സൂര്യക്കെതിരെ വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു.
ബിഗ് ബോസിന് ശേഷം മോഡലിംഗിലും താരം സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായി വിശേഷങ്ങള്‍ എല്ലാം പങ്കുവക്കാറുണ്ട് സൂര്യ. തന്റെ സ്വപ്നം സഫലമായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സൂര്യ ഇപ്പോള്‍.
താന്‍ ഒരു എഴുതി അഭിനയിക്കുന്ന ഒരു സിനിമ വരുന്നുണ്ടെന്ന് 2021ല്‍ സൂര്യ അറിയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അത് നടക്കാതെ പോവുകയായിരുന്നു. ഇപ്പോഴിതാ ആ ചിത്രം യാഥാര്‍ഥ്യമായ സന്തോഷമാണ് സൂര്യ പങ്കുവച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പാക്കപ്പ് ആയെന്ന് സൂര്യ പറയുന്നു.
‘നറുമുഗൈ’ എന്നാണ് ചിത്രത്തിന്റ പേര്. ഇന്‍സ്റ്റാഗ്രാമിലൂടെ ആണ് സൂര്യ സന്തോഷം അറിയിച്ചത്. സിനിമയുമായി മുന്നോട്ടു പോയപ്പോള്‍ താന്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും പരിഹാസങ്ങളെ കുറിച്ചും സൂര്യ തുറന്നുപറഞ്ഞു.
ഈ പടം വിജയം ആയാലും പരാജയം ആയാലും, ബിഗ് ബോസിന്റെ പേരില്‍ തന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍ സിനിമ പൂര്‍ത്തിയായപ്പോള്‍ തന്നെ താന്‍ വിജയിച്ചു കഴിഞ്ഞുവെന്ന് സൂര്യ പറയുന്നു.
2021-ല്‍ തുടങ്ങിയ സ്വപ്നം ആയിരുന്നു ഞാന്‍ എഴുതി അഭിനയിക്കുന്ന നറുമുഗൈ സിനിമ. ബിഗ്ഗ്ബോസ് ഒരു ഗെയിം ഷോ ആണെന്ന് പോലും ഓര്‍ക്കാതെ എന്റെ ജീവിതത്തിലും കരിയറിലും കുറെ പേര് വന്നു പൂണ്ടു വിളയാടിയിട്ട് പോയി. അവര്‍ അറിഞ്ഞിരുന്നില്ല എന്റെ സ്വപ്നങ്ങളെ ആണ് അവര്‍ തകര്‍ത്തെറിഞ്ഞത് എന്ന്.
പടം ചെയ്യാന്‍ തയ്യാറായി വന്ന പ്രൊഡ്യൂസര്‍ ചേച്ചിയെ പോലും അവര്‍ വെറുതെ വിട്ടില്ല. സൈബര്‍ അറ്റാക്കിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു ഈ പടം ചേച്ചി ചെയ്യണ്ട, ചേച്ചിക്ക് എങ്കിലും മനസമാധാനം കിട്ടണം എന്ന്, സൂര്യ പറയുന്നു.
പല രാത്രികളിലും എന്റെ സ്വപ്നങ്ങളെ ഓര്‍ത്തു ഞാന്‍ കരഞ്ഞു ഉറങ്ങിയിട്ടുണ്ട്. പക്ഷെ എന്റെ സ്വപ്നത്തെ വിട്ടു കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു. പടം നടക്കാത്തതിന്റെ എന്റെ YouTube ലും ഇന്‍സ്റ്റയിലും പരിഹാസ കമന്റ്സുകള്‍ നിറഞ്ഞു.
എല്ലാം സഹിച്ചും ക്ഷമിച്ചും എന്റെ സ്വപ്നത്തിനായി ഞാന്‍ പൊരുതി കൊണ്ടേ ഇരുന്നു. ഇന്ന് എന്റെ പടത്തിന്റെ പാക്ക് അപ്പ് ഡേ ആണ്. എന്റെ സ്വപ്നം സര്വേശ്വരന് നടത്തി തന്നു. എന്നെ സ്നേഹിച്ചു ബിഗ്ഗ്ബോസ് മുതല്‍ എന്റെ കൂടെ നിന്ന എല്ലാവര്ക്കും ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. നമ്മുടെ മനസ്സില്‍ നന്മ ഉണ്ടെങ്കില്‍ ദൈവാനുഗ്രഹം നമ്മുടെ കൂടെ ഉണ്ടാകും.
സ്വപ്നങ്ങള്‍ അത് കാണാന്‍ മാത്രം ഉള്ളതല്ല ,അത് നേടാന്‍ ഉള്ളതാണ്. ഈ പടം വിജയം ആയാലും പരാജയം ആയാലും ഈ പടം നടന്നപ്പോള്‍ തന്നെ ഞാന്‍ വിജയിച്ചു കഴിഞ്ഞു ബിഗ്ഗ്ബോസിന്റെ പേരില്‍ എന്നെ വേദനിപ്പിച്ച എല്ലാവരുടെയും മുമ്പില്‍ എന്ന് പറഞ്ഞാണ് സൂര്യ വാക്കുകള്‍ അവസാനിപ്പിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…