അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറി സൂര്യ

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലുമെല്ലാം വളരെ സജീവമാണ് തമിഴ് നടന്‍ സൂര്യ. ഇപ്പോഴിതാ അപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറിയിരിക്കുകയാണ് താരം. സൂര്യ ഫാന്‍സ് ക്ലബ്ബിന്റെ നാമക്കല്‍ ജില്ലാ സെക്രട്ടറിയായിരുന്ന 27 വയസ്സുള്ള ജഗദീഷിന്റെ കുടുംബത്തെയാണ് സൂര്യ ചേര്‍ത്തുപിടിച്ചത്.

അപകടത്തില്‍ പരുക്ക് പറ്റിയ ജഗദീഷിനെ ആശുപത്രിയിലേക്ക്‌ െകാണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. മരണ വിവരം അറിഞ്ഞ സൂര്യ ആരാധകന്റെ വീട്ടിലെത്തി ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അരമണിക്കൂറോളം താരം വീട്ടില്‍ ചെലവഴിച്ചു.

ജഗദീഷിന്റെ ഭാര്യയ്ക്ക് ജോലിയും മകളുടെ വിദ്യാഭ്യാസത്തിനുള്ള സഹായവും ഉറപ്പ് നല്‍കിയാണ് താരം മടങ്ങിയത്. ഒപ്പം കുടുംബത്തിന്റെ ഏത് ആവശ്യത്തിനും ഒപ്പം വേണമെന്ന് തന്റെ ആരാധക കൂട്ടായ്മയിലെ മറ്റ് അംഗങ്ങളോടും സൂര്യ അഭ്യര്‍ഥിച്ചു.

എതിര്‍ക്കും തുന്തിന്തവന്‍ ആണ് സൂര്യയുടേതായി ഒടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം. കമല്‍ഹാസന്‍ ചിത്രം വിക്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജൂണ്‍ മൂന്നിന് വിക്രം തീയേറ്ററുകളിലെത്തും.

Gargi

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

34 mins ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

43 mins ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

52 mins ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

1 hour ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

3 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

4 hours ago