സുശാന്ത് സിങിന്റെ ഫ്‌ളാറ്റില്‍ വാടകക്കാരെത്തി!!!

മൂന്ന് വര്‍ഷത്തിന് ശേഷം അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുതിന്റെ ഫ്‌ളാറ്റില്‍ പുതിയ വാടകക്കാരെത്തി. സുശാന്ത് മരിച്ച് മൂന്ന് വര്‍ഷമാവുമ്പോഴാണ് പുതിയ താമസക്കാര്‍ എത്തുന്നത്. ഈ ഫ്‌ളാറ്റിലാണ് സുശാന്ത് സിങിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആ ഭീതിയിലാണ് പുതിയ വാടകക്കാരനെ ലഭിക്കാതിരുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകളെ തുടര്‍ന്നാണ് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചത്. അങ്ങനെ മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോള്‍ ഈ ഫ്‌ളാറ്റ് പുതിയ താമസക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. 30 ലക്ഷംരൂപയാണ് സുരക്ഷാ നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്.

2020 ജൂണ്‍ 14-നാണ് സുശാന്തിനെ ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബാന്ദ്രാവെസ്റ്റിലെ കാര്‍ട്ടര്‍ റോഡിലുള്ള മോണ്ട് ബ്ലാങ്ക് അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റിലാണ് സംഭവം. താരത്തിന്റെ മരണ ശേഷം ഫ്‌ളാറ്റ് ഇനി ബോളിവുഡ് താരങ്ങള്‍ക്ക് വാടകയ്ക്ക് നല്‍കില്ലെന്ന് ഉടമ തീരുമാനിച്ചിരുന്നു.

പലരും വന്ന് കണ്ടെങ്കിലും വിവാദമായ ഫ്‌ളാറ്റ് വാടകയ്‌ക്കെടുക്കാന്‍ നല്ലൊരുശതമാനം പേരും തയ്യാറല്ല. ചിലര്‍ തയ്യാറായി വരുമ്പോഴേക്കും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കടലിന് അഭിമുഖമായുള്ള ഫ്ളാറ്റില്‍ നാല് കിടപ്പുമുറികളുണ്ട്. 2019 ഡിസംബറിലാണ് സുശാന്ത് ഈ ഫ്‌ളാറ്റ് മാസം 4.51 ലക്ഷം രൂപയ്ക്ക് വാടകയ്‌ക്കെടുത്തത്. സുശാന്തും കാമുകി റിയ ചക്രവര്‍ത്തിയും ഒന്നിച്ച് ഇവിടെയായിരുന്നു താമസം.

Anu

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

46 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

1 hour ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago