ശുദ്ധവിവരക്കേടാണ്… അല്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കലാണ്!! 2018 സിനിമയ്‌ക്കെതിരെ സുസ്മേഷ് ചന്ത്രോത്ത്

മലയാള സിനിമാ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് ജൂഡ് ആന്റണി ചിത്രം ‘2018’ എവരിവണ്‍ ഈസ് എ ഹീറോ. എക്കാലത്തെയും മികച്ച കലക്ഷന്‍ റെക്കോര്‍ഡ് നേടി ചിത്രം കുതിക്കുകയാണ് ബോക്‌സോഫീസില്‍. മേക്കിങ്ങിനും കാസ്റ്റിങ്ങിനും എല്ലാം നിറഞ്ഞ കൈയ്യടികളാണ് ജൂഡിനും അണിയറപ്രവര്‍ത്തകര്‍ക്കെല്ലാം ലഭിക്കുന്നത്.

എല്ലായിടത്തും ചിത്രത്തിനെ കുറിച്ച് മികച്ചാഭിപ്രായം മാത്രമാണ് നിറയുന്നത്. അതിനിടെ തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോള്‍ അതില്‍ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ലെന്നും സുസ്മേഷ് ചന്ത്രോത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാള സിനിമയുടെ സാമ്പത്തികപരിമിതികള്‍ക്കുള്ളില്‍ നിന്നുള്ള സാങ്കേതികമികവിന്റെ വിജയവും മികച്ച വാണിജ്യവിജയവും 2018 സിനിമയെ ചര്‍ച്ചയാക്കിയിരിക്കുകയാണല്ലോ. പക്ഷേ പടം കണ്ടുകഴിഞ്ഞപ്പോള്‍ ഇതൊന്നും മനസ്സിനെ സ്പര്‍ശിച്ചില്ലെന്നതാണ് സത്യം. ഏതാണ്ട് നൂറുവര്‍ഷത്തിനുള്ളില്‍ കേരളം കണ്ട മറ്റൊരു പ്രളയത്തെ പ്രമേയമാക്കുമ്പോള്‍ അതൊരു ഭാവനാസൃഷ്ടിയായിട്ടല്ല പുനര്‍നിര്‍മ്മിക്കേണ്ടതെന്ന് ആര്‍ക്കുമറിയാം.

എന്നാല്‍ രണ്ടോ രണ്ടരയോ മണിക്കൂറില്‍ വരുന്ന സിനിമയില്‍ നടന്ന കാര്യങ്ങളെ മുഴുവന്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുകയുമില്ല. അതിന്റെ ആവശ്യവുമില്ല. കിണറ്റുവെള്ളത്തില്‍ മായം കലര്‍ന്നോ എന്നറിയുന്നത് കിണര്‍ വെള്ളം മുഴുവനുമെടുക്കാതെ ഒരു തുള്ളി വെള്ളമെടുത്ത് പരിശോധിച്ചിട്ടാണല്ലോ. അതുപോലെ 2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിര്‍ത്തി കഥ മെനയാമായിരുന്നു.

സര്‍ക്കാര്‍ എന്നത് ഏതെങ്കിലും കക്ഷിയോ ഒന്നിലധികം കക്ഷികളോ ചേര്‍ന്നതാണെങ്കിലും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് കക്ഷിരാഷ്ട്രീയത്തിനുള്ളില്‍ നിന്നിട്ടല്ല. കോണ്‍ഗ്രസ് ഭരിച്ചാലും സി. പി. ഐ എം ഭരിച്ചാലും ലീഗ് ഭരിച്ചാലും ഗവണ്‍മെന്റ് എപ്പോഴും അങ്ങനെതന്നെയായിരിക്കും. ആയിരിക്കണം. എന്നാല്‍ ജനാധിപത്യപ്രക്രിയയില്‍ കക്ഷിരാഷ്ട്രീയത്തിന് പ്രാധാന്യമുള്ളതിനാല്‍ ഏതുകക്ഷിയുടെ ഗവണ്‍മെന്റാണോ ഭരിക്കുന്നത് ആ കക്ഷിയുടെ രാഷ്ട്രീയമര്യാദകളും പെരുമാറ്റശീലങ്ങളും താല്‍പര്യങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരിക്കുകയും ചെയ്യും. ഉണ്ടാവുകയും വേണം. വസ്തുതകള്‍ അവതരിപ്പിക്കുന്നിടത്ത് മാറ്റിനിര്‍ത്താന്‍ അയോഗ്യതയുള്ള ഒന്നല്ല അക്കാര്യം.

2018 ലെ പ്രളയകാലത്ത് ഇടതുപക്ഷസര്‍ക്കാര്‍ രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് നടത്തിയതെന്ന കാര്യത്തില്‍ രാഷ്ട്രീയ എതിരാളികള്‍ക്കുപോലും എതിരഭിപ്രായമില്ല. അപ്പോള്‍ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരു സിനിമ വരുമ്പോള്‍ അതില്‍ വസ്തുതകളെ മുക്കിക്കളയുന്നത് നല്ലതല്ല. അഥവാ അത് അരാഷ്ട്രീയമാണ്. അതുമല്ലെങ്കില്‍ വ്യക്തമായ പക്ഷം പിടിക്കലാണ്. സിനിമയില്‍ ഒരു രാഷ്ട്രീയകക്ഷിയെയും പരാമര്‍ശിച്ചിട്ടില്ലല്ലോ എന്നും പിന്നെങ്ങനെയാണ് പക്ഷം പിടിത്തമാകുന്നതെന്നും ചോദിച്ചേക്കാം.

അവിടെയാണ് കള്ളത്തരം മുണ്ടുമടക്കിയുടുത്ത് നടക്കുന്നത് നാം കാണുന്നത്. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പരാമാര്‍ശിക്കാതെ കല ഉണ്ടാക്കുക അല്ലെങ്കില്‍ ജീവിതമുണ്ടാക്കുക എന്നത് നിക്ഷ്പക്ഷവാദമോ സമദൂരവാദമോ ഒന്നുമല്ല. ശുദ്ധവിവരക്കേടാണ്. അല്ലെങ്കില്‍ കണ്ണടച്ചിരുട്ടാക്കലാണ്. മുഖ്യമന്ത്രി പിണറായി വിജയനെയോ എല്‍. ഡി. എഫിനെയോ പ്രകീര്‍ത്തിക്കുന്ന സിനിമയുണ്ടാക്കേണ്ട. പക്ഷേ അവരുള്‍പ്പെട്ട ഗവണ്‍മെന്റും ഗവണ്‍മെന്റിന്റെ സംവിധാനങ്ങളും അതിലെ അംഗങ്ങളും യോജിച്ചുപ്രവര്‍ത്തിച്ചവിധമെന്തെന്ന് സിനിമയില്‍ കാണിച്ചാല്‍ മതിയായിരുന്നു.

പത്തോ പന്ത്രണ്ടോ സെക്കന്റ് വരുന്ന ഇരുപതോ മുപ്പതോ ഷോട്ടുകള്‍ക്കുള്ളില്‍ വന്നുപോകുന്ന മൂന്നോ നാലോ സീന്‍ മതി അക്കാര്യം സിനിമയില്‍ പറയാന്‍. ഏറിവന്നാല്‍ പത്തുമിനിട്ട് വേണ്ടിവന്നേക്കും. അതറിയാത്തവരല്ല സിനിമയുടെ അണിയറക്കാര്‍. മനപ്പൂര്‍വ്വം വേണ്ടെന്നുവച്ചതുതന്നെയാണ്. അവിടെയാണ് കാണിയുടെ നിരാശ സംഭവിക്കുന്നത്.

പല ഡിവിഷനുകളായി തിരിച്ച ഏതാനും കുടുംബങ്ങളുടെ മെലോഡ്രാമ കാണിച്ചാല്‍ യാഥാര്‍ത്ഥ്യം തേഞ്ഞുമാഞ്ഞുപോകില്ല. അതാരു ചെയ്താലും. അതുകൊണ്ട് 2018 സിനിമ രാഷ്ട്രീയമായും സര്‍ഗ്ഗാത്മകമായും ദയനീയമായി പരാജയപ്പെട്ട സൃഷ്ടിയാകുന്നു. മറിച്ചാകുമായിരുന്നു ഈ സിനിമ. എങ്കിലത് കലയുടെ സത്യസാക്ഷാത്കാരവുമാകുമായിരുന്നു എന്നാണ് സുസ്‌മേഷ് കുറിച്ചത്.

Anu

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago