അച്ഛനില്ലാതെ കുട്ടികൾ വളരുമ്പോൾ ജീവിതത്തിന് അർത്ഥമില്ല എന്ന് പറയുന്നത് മണ്ടത്തരം, സുസ്‌മിത സെൻ

കരിയർ പോലും മാറ്റിവെച്ചു കുട്ടികളെ ദത്തു എടുക്കുന്നതിൽ വിജയിച്ച ഒരു അമ്മ തന്നെയാണ് നടി സുസ്മിത സെൻ, ഇപ്പോൾ താരം തന്റെ മക്കളെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. നടി തന്റെ 24 മത്തെ  വയസിൽ ആണ് ഒരു പെൺകുഞ്ഞിനെ ദത്തെടുത്തത്, അതിനു ശേഷം പത്തു വര്ഷം കഴിഞ്ഞപ്പോൾ വീണ്ടും നടി മറ്റൊരു കുഞ്ഞിനെ ദത്തെടുത്തു.

റെനി സെൻ, അലീഷ സെൻ എന്നിങ്ങനെയാണ് നടിയുടെ കുട്ടികളുടെ പേര്, ഇപ്പോൾ താരം പറയുന്നത് മിക്കവർക്കും ഒരു തെറ്റിദ്ധാരണ ഉണ്ട് അച്ചനില്ലാതെ കുട്ടികൾ വളരുമ്പോൾ അവരുടെ ജീവിതത്തിനു ഒരു അർഥം ഉണ്ടാകില്ല എന്ന് എന്നാൽ അത് വെറും മണ്ടത്തരം ആണ്. അച്ചനമ്മമാർ ജീവിതത്തിൽ വേണം എന്നാൽ നിങ്ങൾക്ക് ഇല്ലാത്ത ഒരു കാര്യം നിങ്ങൾ മിസ് ചെയ്യുന്നില്ല എന്ന്.

തന്റെ മൂത്തമകളോട് ഒരാൾ ചോദിച്ചു തന്റെ പിതാവിനെ കണ്ടെത്താമോ എന്ന് എന്നാൽ മകൾ അതിനെ മറുപടി പറഞ്ഞത് അമ്മ എന്ന് പറയുന്ന ആ വാക്കിന്റെ നിർവചനം തനിക്ക് അറിയാം അത് മതി, ശേഷമുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയപ്പെടേണ്ട കാര്യമില്ല, എവിടെയും മാതാവിനാണ് സ്ഥാനം മാതാപിതാ ഗുരൂർ ദൈവം എന്നും മകൾ പറഞ്ഞു. നടി പറയുന്നു.

 

Suji