‘പ്രിയപ്പെട്ടവനേ, അവയ്‌ക്കെല്ലാം ഇന്ന് ഞാന്‍ താങ്കളോട് ക്ഷമിച്ചിരിക്കുന്നു’ ഇര്‍ഫാന് ഭാര്യയുടെ സ്‌നേഹത്തില്‍ കുതിര്‍ന്ന കുറിപ്പ്

അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാന് സ്നേഹത്തില്‍ കുതിര്‍ന്ന കുറിപ്പെഴുതി ഭാര്യയും നടിയുമായ സുതപ സിക്ദര്‍. മക്കളായ ബാബില്‍ ഖാന്‍, ആര്യന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം ജന്മദിനം ആഘോഷിച്ചതിനെക്കുറിച്ചാണ് നടി കുറിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങളും സുതപ പങ്കുവച്ചു.

‘നമ്മളൊരുമിച്ചുള്ളപ്പോള്‍ എന്റെ 32 ജന്‍മദിനങ്ങള്‍ കടന്നുപോയി. അവയില്‍ 28 എണ്ണവും താങ്കള്‍ മറക്കുകയായിരുന്നു. പ്രിയപ്പെട്ടവനേ, അവയ്ക്കെല്ലാം ഇന്ന് ഞാന്‍ താങ്കളോട് ക്ഷമിച്ചിരിക്കുന്നു. ഈ ജന്‍മദിനത്തിനു തലേന്ന് എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. രാത്രി മുഴുവന്‍ ഞാന്‍ ഇടനാഴികളിലൂടെ നടക്കുകയായിരുന്നു. ഓര്‍മകളുടെ ഇടനാഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു.

ഓരോ ജന്‍മദിനവും വരുമ്പോള്‍ അവ എന്തുകൊണ്ട് ആഘോഷിക്കുന്നില്ല എന്നതിന്റെ കാരണം താങ്കള്‍ കണ്ടെത്തുമായിരുന്നു. എന്തെങ്കിലും തത്വചിന്ത അവതരിപ്പിക്കുമായിരുന്നു. ഇന്ന് ഞാനും അത് അംഗീകരിക്കുന്നു. ഇന്നലെ രാത്രിയും ഞാന്‍ എന്നോടുതന്നെ പറഞ്ഞ ഒരു കാര്യമുണ്ട്. എനിക്ക് ആഘോഷങ്ങളോട് പ്രത്യേകിച്ച് പ്രതിപത്തിയൊന്നും ഇല്ല. എന്നാല്‍ ഏത് ആഘോഷത്തിലും എന്റെ പ്രിയപ്പെട്ടവന്‍ കൂടെയുണ്ടാകണം എന്നു കൊതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും ഞാന്‍ നിന്നെ ഓര്‍മിച്ചു. നീ ഇന്ന് എന്നോടൊപ്പമില്ല. എന്നാല്‍ നമ്മുടെ മക്കള്‍ എന്റെ ജന്‍മദിനം ഓര്‍മിച്ചു.

ഒരുപക്ഷേ നീ അവരുടെ കാതുകളില്‍ മന്ത്രിച്ചുകാണും എന്റെ ജന്‍മദിനം മറക്കല്ലേ എന്ന്. നീയാണവരെ എന്റെ ജന്‍മദിനം ഓര്‍മിപ്പിച്ചത് എന്നു വിചാരിക്കാനാണ് എനിക്കിഷ്ടം. അല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ രണ്ടുപേരും ഒരുമിച്ച് ആഘോഷത്തിനുള്ള വട്ടം കൂട്ടി എന്റെ അടുത്തെത്തിയത്. അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ വീണ്ടും വീണ്ടും ഓര്‍മിച്ചുപോകുന്നു. അടുത്തില്ലെങ്കിലും നമ്മുടെ മക്കള്‍ എന്റെ ജന്‍മദിനം ആഘോഷിക്കുന്നത് നീ സന്തോഷത്തോടെ കാണുമെന്ന് എനിക്ക് ഉറപ്പുണ്ട്- സുതപ കുറിച്ചു.

2020 ഏപ്രില്‍ 29നാണ് ദീര്‍ഘനാളത്തെ ചികിത്സയ്ക്കൊടുവില്‍ ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ലണ്ടനില്‍ ചികിത്സയ്ക്കു പോയ ഇര്‍ഫാന്‍ ഇടയ്ക്ക് നാട്ടില്‍ തിരിച്ചെത്തി അംഗ്രേസി മീഡിയം എന്ന അവസാന ചിത്രത്തിലും അഭിനയിച്ചിരുന്നു.

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago