സംവിധായകന് ജിയോ ബേബിയെയും ഷെല്ലിയെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നസീര്‍ ബദറുദ്ദീന്‍ ഒരുക്കുന്ന ചിത്രം സ്വകാര്യം സംഭവബഹുലം തിയ്യേറ്ററിലേക്ക്. എന്ടെയില്സ് സ്റ്റുഡിയോസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നസീര്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍ അന്നു ആന്റണി, അര്ജുന്, ആര്‍ജെ അഞ്ജലി, സജിന്‍ ചെറുകയില്‍, സുധീര്‍ പറവൂര്‍, രഞ്ജി കാങ്കോല്‍, അഖില്‍ കവലയൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. സംവിധായകന് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ ചിത്രം മേയ് 31നാണ് തിയ്യേറ്ററിലെത്തുന്നത്.
രാകേഷ് ധരനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നീരജ് കുമാര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. അന്‍വര്‍ അലിയാണ് വരികളൊരുക്കിയത്. സംഗീതം ഒരുക്കുന്നത് സിദ്ധാര്‍ത്ഥ പ്രദീപാണ്. സരിഗമയ്ക്കാണ് മ്യൂസിക് അവകാശം. ആര്‍ട്ട്: അരുണ്‍ കൃഷ്ണ, പ്രൊഡക്ഷന്‍ കണ്ട്രോളര്: ജയേഷ് എല്‍.ആര്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് അംബുജേന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍: വിഷ്ണു വിജയന് ഇന്ദിര, അഭിഷേക് ശശികുമാര്‍, ശ്രേയസ് ജെ.എസ്, കളറിസ്റ്റ്: ശ്രീധര്‍ വി., സൗണ്ട് ഡിസൈന്‍: സന്ദീപ് കുറിശേരി, മേക്കപ്പ്: ജയന് പൂങ്കുളം, കോസ്റ്റ്യൂംസ്: അശോകന് ആലപ്പുഴ, സ്റ്റില്‍സ്: ജഗത് ചന്ദ്രന്, ഡിസൈന്‍സ്: വിവേക് വിശ്വനാഥ്, പിആര്‍ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…