Film News

ആ ധൈര്യത്തിലാണ് അലൻ ചേട്ടൻ എന്നെ അടിച്ചത്! ആ സീനിൽ കുറച്ചു ട്രിക്കുകൾ പ്രയോഗിച്ചു, ചതുരം സിനിമയെ കുറിച്ച്, സ്വാസിക

സിനിമയിലും, ടെലിവിഷനിലുമെല്ലാം സാന്നിധ്യം അറിയിച്ച നടി ആണ്  സ്വാസിക വിജയ്, ചതുരം     എന്ന സിനിമയ്ക്ക് ശേഷമാണ് സ്വാസികയുടെ കരിയറിൽ വലിയ മാറ്റങ്ങൾ  ഉണ്ടായത്. ന‌ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി. സിനിമയിലെ ഇന്റിമേറ്റ് രം​ഗങ്ങൾ വലിയ തോതിൽ ചർച്ചയായിരുന്നു.  ഇപ്പോൾ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ്  സ്വാസിക.  ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഈ കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ നടൻ  അലൻസിയർ തന്നെ മർദ്ദിക്കുന്ന രം​ഗങ്ങൾ ഷൂട്ട് ചെയ്തതിനെക്കുറിച്ച് സ്വാസിക പറയുകയാണ് . ആദ്യത്തെ ഒന്ന് രണ്ട് തവണ അലൻ ചേട്ടൻ പതുക്കെയാണ് അടിച്ചത്. കുറച്ച് കൂടി ശക്തി കൂട്ടിയാലും കുഴപ്പമില്ലെന്ന് ഞാൻ പറഞ്ഞു. പിന്നെ അലൻ ചേട്ടൻ സ്ട്രോങ് ആയി പിടിക്കാനും അടിക്കാനും തു‌ടങ്ങി. വയറിന് ഒരു തലയിണ വെച്ചിട്ടുണ്ട്. തലയണ വെച്ച ആ ധൈര്യത്തിൽ അലൻ ചേട്ടൻ കുറച്ച് സ്ട്രോങ് ആയി അടിച്ചത് , ക്ലോസ് അപ്പ് ഷോട്ടിൽ അലൻ ചേട്ടൻ അടിക്കുന്നില്ല.

ടൈമിം​ഗ് കാൽകുലേറ്റ് ചെയ്ത് ചവിട്ട് കൊള്ളുന്ന ഇമോഷൻ കൊടുക്കുകയായിരുന്നു. സംവിധായകന്റെ നിർദ്ദേശങ്ങളും ഉണ്ടായിരുന്നെന്ന് സ്വാസിക വ്യക്തമാക്കി. സീനിന് മുമ്പ് കുറച്ച് നേരം ശ്വാസമടക്കി കുനിഞ്ഞ് നിൽക്കും. അപ്പോൾ മുഖം ചുവന്ന് വരും. എന്നിട്ടാണ് കിടക്കുന്നത്. അപ്പോൾ ക്ലോസ് അപ്പ് ഷോട്ട് വെക്കുമ്പോൾ അടികൊണ്ട് വേദനിച്ച ചുവപ്പ് മുഖത്ത് വരും. അങ്ങനെ കുറച്ച് ട്രിക്കുകളൊക്കെ ആ  സീനിൽ പ്രയോ​ഗിച്ചിട്ടുണ്ടെന്നും സ്വാസിക പറയുന്നു,  കമൽ സംവിധാനം ചെയ്യുന്ന വിവേകാനന്തൻ വൈറലാണ് ആണ് സ്വാസികയുടെ പുതിയ ചിത്രം. ഷൈൻ ടോം ചാക്കോയും ഗ്രെയ്‌സ് ആന്റണിയുമാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങൾ. സിനിമയെക്കുറിച്ചും നടി സംസാരിച്ചു. സീനുകളെ പറ്റിയും നമ്മൾ അഭിനയിക്കേണ്ടതിനെ പറ്റിയും കൃത്യമായ ധാരണ കമൽ സാറിനുണ്ട്  സ്വാസിക പറയുന്നു. ഡയലോ​ഗ് കറക്ടായി പഠിച്ച് പറയണം. ഫ്രണ്ട്സ് സർക്കിളിലുള്ള സംവിധായകരാണെങ്കിൽ കൈയിൽ നിന്നിട്ട് ചേട്ടാ, ഡബ്ബ് എന്ന് പറയാം. ഇവിടെ അത് പറ്റില്ല. ചില ഡയലോ​ഗുകൾ വിഴുങ്ങാനൊന്നും പാടില്ല.

ഇമോഷനുകൾ നന്നായി കൺവേ ചെയ്യണം.  അതുകൊണ്ട്ഡി സിപ്ലിനോടെ അഭിനയത്തെയും ക്യാരക്ടറിനെയും സ്ക്രിപ്റ്റിനെയും എങ്ങനെ അപ്രോച്ച് ചെയ്യണമെന്ന് തനിക്ക്   പഠിക്കാൻ പറ്റി. ‌സർ ഭയങ്കര സ്പീഡിലാണ് ഷോട്ടുകൾ  എടുക്കുക. ഇവിടെ എന്തെങ്കിലും തെറ്റ് പറ്റിയാൽ സാറിനെ അപ്പോൾ തന്നെ അടുത്ത ഓപ്ഷനുണ്ട്. പ്ലാൻ ബി ഓപ്ഷനുണ്ട്. കമൽ സാറുടെ സെറ്റിൽ ഇത്ര സ്പീഡാണോ എന്ന് തോന്നി. ചെറുപ്പക്കാരായ സംവിധായകരുടെ വരെ സെറ്റ് കുറച്ച് ഉറക്കം തൂങ്ങിയായിരിക്കുമെന്നും സ്വാസിക അഭിപ്രായപ്പെട്ടു. എന്നാൽ നായികാ വേഷമെന്നോ സഹനായികാ വേഷമെന്നോ വ്യത്യാസമില്ലാതെ സിനിമകൾ ചെയ്യാൻ സ്വാസികയ്ക്ക് യാതൊരു മടിയുമില്ല.  സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് സ്വാസിക പങ്കുവെച്ച അഭിപ്രായങ്ങൾ വിമർശിക്കപ്പെടുകയുണ്ടായി. നടിയുടെ വാദങ്ങൾ സ്ത്രീ വിരുദ്ധമാണെന്നായിരുന്നു വിമർശനം. എന്നാൽ തന്റെ അഭിപ്രായത്തിൽ നിന്നും പിന്നോട്ട് പോകാൻ സ്വാസിക തയ്യാറായതുമില്ല.

Sreekumar R