മിനിസ്ക്രീനിലൂടെ എത്തി ശക്തമായ കഥാപാത്രങ്ങളോടെ സിനിമയിലും തിളങ്ങിയ താരമാണ് സ്വാസിക. വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി കൊടുത്ത് സ്വാസിക വാർത്തകളിൽ നിറയാറുണ്ട്. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ ഒട്ടും മടിയില്ലാത്ത താരമാണ് സ്വാസിക. താരത്തിന്റെ വിവാഹം സംബന്ധിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതിന് പിന്നാലെ സ്വാസികയും പുതിയ ചിത്രങ്ങളും അതിവേഗം വൈറലായി.
മഞ്ഞ നിറമുള്ള ഷർട്ടിനൊപ്പം വെള്ള ജീൻസ് ധരിച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് സ്വാസിക പങ്കുവെച്ചത്. ആനന്ദ് എസ് ലാൽ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ജോബി അഗസ്ത്യൻ ആണ് സ്വാസികയുടെ സ്റ്റൈലിനു പിന്നിൽ. വിവാഹ വാർത്ത പുറത്ത് വന്നതോടെ കമന്റുകളായി വരുന്നതും അതിനെ കുറിച്ചുള്ള ചോദ്യങ്ങളാണ്. വിവാഹത്തിന് വിളിക്കുമോയെന്നാണ് പല ആരാധകരും ചോദിക്കുന്നത്.
ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. എന്നാൽ സ്വാസികയോ പ്രേമോ വിവാഹത്തെ കുറിച്ച് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. മനംപോലെ മംഗല്യം എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ മുമ്പ് വൈറലാവുകയും ചെയ്തിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…