ഒരു നായികക്ക് വേണ്ട മുഖമല്ല കുട്ടിയുടേത്, മുഖം നിറയെ കുരുക്കൾ ആണ് !! സ്വാസികയോട് ഇങ്ങനെ പറഞ്ഞ ആ പ്രമുഖ താരം

മിനിസ്ക്രീൻ നായിക ആയ സ്വാസികയെ എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, സീത എന്നാണ് സ്വാസികയെ എല്ലാവരും വിളിക്കുന്നത്, സീരിയലിന് പുറമെ സിനിമയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്, തമിഴിൽ കൂടി ആയിരുന്നു സ്വാസികയുടെ അഭിനയ തുടക്കം. എന്നാൽ അതിൽ വലിയ മികവ് നടിക്ക് ഉണ്ടായില്ല, അത് താരം തന്നെ പറഞ്ഞിട്ടുനണ്ട്, ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോൾ ഒരു പ്രമുഖ താരം തന്നോട് പറഞ്ഞ വാക്കുകൾ ആണ് സ്വാസിക ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഞാൻ അന്ന് തമിഴ് സിനിമയിൽ അഭിനയിച്ചതിന് ശേഷം ഒരു തമിഴ് ചാനലിൽ അഭിമുഖത്തിന് പോയി, ഒരു പ്രമുഖ നടി ആയിരുന്നു അവതാരിക, സിനിമയെ കുറിച്ച് ഞങ്ങൾ ധാരാളം സംസാരിച്ചു .

എന്നാൽ ആ പരുപാടി സംപ്രേക്ഷണം ചെയ്തപ്പോൾ ആ സിനിമയുടെ ചില പോരായ്മകൾ അവർ ചൂണ്ടി കാണിച്ചു, അതിൽ പ്രധാന പോരായ്‌മ എന്നെ ആയിട്ടാണ് അവർ കാണിച്ചത്, അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ  അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്, അവർ ഒരു പ്രമുഖ ആയത് കൊണ്ട് ഇതൊക്കെ സത്യം ആയിരിക്കുമോ എന്ന് എന്നെ വല്ലാതെ അലട്ടി കൊണ്ടിരുന്നു, മുഖ കുരു ഇപ്പോഴും എന്നെ വിട്ട് പോയിട്ടില്ല, എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

എന്നാൽ ഞാൻ ചെയ്ത സിനിമകളിലും സീരിയലിലുകളിലും എല്ലാം ഈ മുഖം വെച്ചാണ് ഞാൻ അഭിനയിച്ചത്, ഇതുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു, ഇതല്ലാതെ മറ്റൊരു മുഖം എനിക്കിനി വേണ്ട, ഇതാണ് എന്റെ മുഖം എന്റെ ഐഡന്റിറ്റി, ആ കാലത്ത് ആണ് പ്രേമം റിലീസ് ആയത്, അതിലെ സായിപല്ലവി എനിക്ക് പ്രചോദനം ആയി, പിന്നെ ലാലേട്ടൻറെ വാക്കുകൾ എന്നിൽ ധൈര്യം ഉണ്ടാക്കി, സൗന്ദര്യം അല്ല വലുത് നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങളുടെ ക്വാളിറ്റി നമ്മളിലുള്ള അഭിനയതാവിനെ പുറത്തു കൊണ്ട് വരുന്നത് എന്ന ലാലേട്ടന്റെ വാക്കുകളും എനിക്ക് ഏറെ പ്രചോദനം ആയി എന്ന് താരം പറയുന്നു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago