ഇനി ആരും ലൈക്കോ സബ്സ്‌ക്രൈബോ ചെയ്യണ്ട!!! യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തെന്ന് സ്വാസിക

Follow Us :

ആരാധകരുടെ പ്രിയ താരമാണ് നടി സ്വാസിക. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ആരാധകരെ സ്വന്തമാക്കിയ ഇഷ്ടതാരമാണ്. അടുത്തിടെയാണ് താരം വിവാഹിതയായത്. നടന്‍ പ്രേമാണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞയുടനെ രണ്ടുപേരും കരിയറില്‍ തിരക്കിലായിരുന്നു. ഇപ്പോഴാണ് ഇരുവരും ഒന്നിച്ചുള്ള യാത്രകള്‍ നടത്തുന്നത്.

അതിനിടെ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്തിരിക്കുന്നെന്നാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ ഹാക്കായി പോയി. പഴയ ചാനലിലേക്ക് പോയി ഇനി ആരും ലൈക്ക് ചെയ്യുകയോ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്യണ്ട.

ഇനി കംപ്ലെയിന്റ് കൊടുത്ത് തിരികെ കിട്ടുമ്പോഴേക്കും ലേറ്റ് ആകുമെന്നും സ്വാസിക പറയുന്നു. പഴയ വീഡിയോസും കാണണ്ട. ഞങ്ങള്‍ ഒരുമിച്ചുള്ള വിശേഷങ്ങള്‍ ഒക്കെയും മറ്റൊരു ചാനല്‍ വഴി പങ്കുവയ്ക്കുമെന്നും താരം പറയുന്നു.

ആന്റമാന്‍ നിക്കോബാര്‍ ഐലന്റിലേക്കാണ് താരങ്ങളുടെ ഹണിമൂണ്‍ യാത്ര. ആ വിശേഷങ്ങളെല്ലാം മറ്റൊരു ചാനലില്‍ പങ്കിടുമെന്നും താരം പറയുന്നു. എത്രയും പെട്ടെന്ന് അക്കൗണ്ട് തിരിച്ചുകിട്ടട്ടെയെന്നും ആരാധകര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് നടന്‍ വിഷ്ണു ഉണ്ണി കൃഷ്ണന്റെ ഫേസ്ബുക്ക് പേജും സൂരജ് സണിന്റെ ഫേസ്ബുക്കും ഹാക്ക് ചെയ്തത്.