പതിനെട്ടാം വയസ്സിൽ വിവാഹം, ജീവിക്കാൻ പണം കണ്ടെത്തുന്ന മോഷണത്തിൽ കൂടി

Follow Us :

നിരവധി ആരാധകർ ഉള്ള ബംഗാളി നടിയാണ് സ്വസ്തിക. നിരവധി ടെലിവിഷൻ പരിപാടികളിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ താരത്തിന്റെ വ്യക്തി ജീവിതം അത്ര സുഖകരം ആയിരുന്നില്ല. പതിനെട്ടാം വയസ്സിൽ ആയിരുന്നു താരം വിവാഹിതആകുന്നത് . എന്നാൽ വിവാഹ ജീവിതത്തിലും താരം  പ്രശ്നങ്ങൾ നേരിടുകയായിരുന്നു.അതോടെ താരത്തിന്റെ ഭർത്താവ് വിവാഹ മോചനത്തിന് കോടതിൽ പരാതി നല്കിയെങ്കിലും താരത്തിന്റെ കരിയറിലെ വളർച്ച കണ്ടു വിവാഹമോചനത്തിന് നൽകിയ പരാതി താരം പിൻവലിക്കുകയായിരുന്നു. എന്നാൽ വിവാഹ ശേഷം തുടർച്ചയായി നാല് പ്രണയങ്ങൾ ആണ് താരത്തിന് ഉണ്ടായത്. പ്രൊഡ്യൂസറും, സംവിധായകനും ആയ ജീത്തിനോടൊപ്പം മസ്താൻ എന്ന സിനിമയിൽ അഭിനയിക്കവേ സ്വസ്തിക പ്രണയത്തിലായി.

ഇതിനു ശേഷം പല പൊതുപരിപാടികളിലും, നിശാപാർട്ടികളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഇരുവരുടെയും പ്രണയം എന്നാൽ അധികകാലം നീണ്ടു നിന്നില്ല. എന്നാൽ അതിനു ശേഷം മറ്റൊരു സിനിമയുടെ സെറ്റിൽ വെച്ച് പരംബ്രത ചാറ്റർജിയുമായി പ്രണയത്തിൽ ആകുകയും ഇരുവരും ഒരുമിച്ച് ജീവിക്കാനും തുടങ്ങി. എന്നാൽ നിയമപരമായ വിവാഹമോചനം നേടിയിട്ടില്ല എന്ന് കാണിച്ച് ഭർത്താവ് പരാതി നൽകിയതോടെ ആ ബന്ധവും പാതി വഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. ശേഷം സംവിധായകൻ ശ്രീജിത്ത് മുഖർജിയുമായി സ്വസ്തിക പ്രണയത്തിലായി എങ്കിലും അധികം വൈകാതെ തന്നെ ഇരുവരും വേര്പിരിയുകയായിരുന്നു.

2014 ൽ ഷേർ കോബിത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കെ, സംവിധായകനായ സുമൻ മുഖർജിയുമായി പ്രണയത്തിലായ നടി അതേ വർഷം തന്നെ കാമുകനെതിരെ ആരോപണങ്ങൾ ഉയർത്തുകയും ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇതിനു ശേഷം താരത്തിനെ പേരിൽ ഒരു മോഷണ കേസും പ്രചരിച്ചിരുന്നു. ഒരു സ്വർണ്ണ കടയിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ കടയുടെ സി സി ടി വി യിൽ പതിഞ്ഞിരുന്നു. ഒരു സ്വർണ്ണ മാല താരം തന്റെ ബാഗിൽ എടുത്ത് വെയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ നടിയുടെ പ്രശസ്തിയും സ്വകാര്യതും മാനിച്ച് പരാതി ഇല്ലെന്ന് പറഞ്ഞു ജുവലറി ഉടമകൾ കേസ് പറഞ്ഞു ഒത്ത് തീർപ്പ് ആകുകയായിരുന്നു.