ബാത്ത് ടവ്വലുടുത്ത് സ്വസ്തിക മുഖര്‍ജി ; സദാചാരക്കാർ വായടച്ചോളൂ

തന്റെ പ്രായത്തിനൊപ്പം ശരീരത്തിനുള്ള മാറ്റങ്ങള്‍, സ്തനത്തിന്റെ വലിപ്പം, ശരീരത്തിലെ സ്ട്രെച്ച്‌ മാര്‍ക്കുകള്‍ അടക്കം എടുത്തു പറഞ്ഞായിരുന്നു സ്വസ്തിക ടവലുടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒപ്പം ദീര്‍ഘനേരം ബ്രാ ധരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സട്രെച്ച്‌ മാര്‍ക്കുകളും, ശരീരത്തിലെ പാടുകളും എല്ലാം കുറിപ്പില്‍ ഇടം പിടിച്ചിരുന്നു.ബംഗാളി ചലച്ചിത്ര കുടുംബത്തില്‍ നിന്നുമാണ് നടി സ്വസ്തിക മുഖർജിയുടെ വരവ്. പ്രശസ്ത ബംഗാളി നടൻ സന്തു മുഖര്‍ജിയുടെ മൂത്ത മകളാണ് സ്വസ്തിക. നടി അനുഷ്ക ശര്‍മ്മ നിര്‍മ്മിച്ച്‌ ആമസോണ്‍ പ്രൈമില്‍ എത്തിയ പാതാള്‍ ലോക് എന്ന വെബ് സീരീസിലൂടെയും നടി സ്വസ്തിക മുഖര്‍ജി ശ്രദ്ധ നേടിയിരുന്നു. ശിബ്‌പുര്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി അടക്കമുള്ള ചിത്രങ്ങള്‍ വഴിയും ശ്രദ്ധേയായ താരമാണ് സ്വസ്തിക മുഖര്‍ജി. എന്നാൽ സിനിമയ്ക്ക് പുറത്തുള്ള തന്റെ പ്രതികരണങ്ങള്‍ വഴി വാര്‍ത്തകളില്‍ നിറയാറുള്ള താരമാണ് സ്വസ്തിക മുഖര്‍ജി.താരം അടുത്തിടെ സമൂഹമാദ്ധ്യമത്തിലൂടെ പങ്കു വെച്ച ചില ചിത്രങ്ങള്‍ വലിയ വിമര്‍ശനങ്ങളാണ് ക്ഷണിച്ച്‌ വരുത്തിയത്. ടവലുടുത്തു നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങളാണ് നെഗറ്റീവ് കമന്റുകള്‍ക്ക് ഇപ്പോൾ കാരണമായിരിക്കുന്നത്. താരം ചിത്രത്തിനൊടൊപ്പം പങ്കുവെച്ച അടിക്കുറിപ്പിന് പ്രധാന്യം നല്‍കാതെ പലരും മോശം ഭാഷയിലായിരുന്നു പ്രതികരിച്ചത്.തന്റെ പ്രായത്തിനൊപ്പം ശരീരത്തിനുള്ള മാറ്റങ്ങള്‍, സ്തനത്തിന്റെ വലിപ്പം, ശരീരത്തിലെ സ്ട്രെച്ച്‌ മാര്‍ക്കുകള്‍ അടക്കം എടുത്തു പറഞ്ഞായിരുന്നു സ്വസ്തിക ടവലുടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒപ്പം ദീര്‍ഘനേരം ബ്രാ ധരിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന സട്രെച്ച്‌ മാര്‍ക്കുകളും, ശരീരത്തിലെ പാടുകളും എല്ലാം കുറിപ്പില്‍ ഇടം പിടിച്ചിരുന്നു.

എന്നാല്‍ തന്റെ ശരീര പ്രകൃതിയെക്കുറിച്ച്‌ സംവദിക്കുന്ന പോസ്റ്റ് സദാചാരമുയര്‍ത്തിക്കാട്ടി പലരും വിമര്‍ശിക്കാൻ തുടങ്ങിയതോടെ താരം തന്നെ മറുപടിയുമായി രംഗത്തെത്തുകയും ചെയ്‌തു. ജീവിത കാലം മുഴുവൻ താൻ സദാചാര പൊലീസിംഗ് നടത്തുന്ന ആൾക്കാരെ നേരിടുകയാണെന്നും അതിനാല്‍ ഇക്കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും നടി പ്രതികരിച്ചു. തന്റെ ഫോട്ടോകള്‍ക്കെതിരെ സദാചാര പൊലീസിംഗ് നടത്തുന്നവര്‍ കൂടെയുള്ള കുറിപ്പ് വായിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. വാക്കുകളാല്‍ ബലാത്സംഗം ചെയ്യുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ഭൂരിഭാഗവുമെന്നും സ്വസ്തിക കുറ്റപ്പെടുത്തി. അതേസമയം നടിയ്ക്ക് പിന്തുണ അറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല താരത്തിന്റെ ജീവിത വഴികള്‍. ഒന്നിലേറെ വിവാഹവും പ്രണയവും ഒക്കെ താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. പിന്നീട് നടി ആത്മഹത്യയ്ക്ക് ശ്രമിച്ച വാർത്തകളാണ് പുറത്തു വന്നത്. 2014 ല്‍ സ്വസ്തിക ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങൾ മോഷ്ടിച്ച് സ്വന്തം ബാഗിലേക്ക് എടുത്ത് വെയ്ക്കുന്ന സിസിടി ദൃശ്യങ്ങള്‍ പുറത്തു വന്നതായിരുന്നു ഇവർക്ക് എതിരെ ഉയർന്ന മറ്റൊരു വിവാദം. നടിയുടെ പ്രശസ്തിയെ മാനിച്ച്‌ ജ്വല്ലറി ഉടമകള്‍ പരാതിയില്ലെന്ന് പറയുകയും കേസ് പിൻവലിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇത്തരം വിവാദങ്ങള്‍ ഒക്കെ തന്നെ തന്റെ പേരില്‍ ഉയര്‍ന്നു വന്നെങ്കിലും അതിനെക്കുറിച്ചൊന്നും ചിന്തിച്ച്‌ മാറി നില്‍ക്കാതെ അഭിനയത്തില്‍ സജീവമായി തന്നെ തുടരുകയാണ് നടി സ്വസ്തിക മുഖർജി.

Aswathy

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago