പെട്ടന്നുള്ള ഈ മാറ്റം ഉൾക്കൊളളാൻ ബുദ്ധിമുട്ട് തന്നെയാണ്!

ഭ്രമണം എന്ന സീരിയലിൽ കൂടി ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വാതി നിത്യാനന്ദ്. പിന്നീട് അരീനയാണ് സാധിച്ചത് താരം വിവാഹിതയായി എന്ന വാർത്തയാണ്, ആരെയും അറിയിക്കാതെ രഹസ്യ വിവാഹമായിരുന്നു സ്വതയുടേത്. സീരിയല്‍ ക്യാമറമാനായ പ്രതീഷ് നെന്മാറയും സ്വാതിയും മാസങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. നെയ്യാറ്റിന്‍കരയിലെ ഒരു ക്ഷേത്രത്തില്‍ വച്ച്‌ താരവിവാഹം നടന്നത്. ഇരു കുടുംബങ്ങളുടെ പിന്തുണ ഇല്ലായിരുന്നുവെന്നും വിവാഹത്തിന് പ്രതീഷിന്റെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്നും സ്വാതി പറഞ്ഞിരുന്നു. വിവാഹ ശേഷം തന്റെ വീട്ടുകാരുടെ പിണക്കം എല്ലാം മാറിയെന്നും ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിൽ ആണെന്നും സ്വാതി അറിയിച്ചിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് തന്റെ പുതിയ കഥാപാത്രത്തിന്റെ ചിത്രം സ്വാതി പങ്കുവെച്ചത് ഏറെ  ശ്രദ്ധ നേടിയിരുന്നു. ആസിഡ് അറ്റാക്കിന് ഇരയായ കഥാപാത്രം ആയിട്ടാണ് താരം പരമ്പരയിൽ എത്തുന്നത്.

സ്വാതി തന്നെയാണ് ഇതിന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. അപ്പോൾ തന്നെ ചിത്രങ്ങൾ എല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ആ ചിത്രത്തിന് പിന്നിലെ കഥകൾ പറയുകയാണ് താരം. ഭ്രമണം സീരിയൽ കഴിഞ്ഞതിന് ശേഷം ആണ് എന്നെ തേടി ആരാധി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുന്നത്. നിഷാന്ത് സാർ എന്നെ വിളിച്ചിട്ട് ചോദിച്ചത് പരമ്പരയിൽ ആസിസ് അറ്റാക്ക് നേരിട്ട ഒരു പെൺകുട്ടിയുടെ കഥാപാത്രം ഉണ്ട്. ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആണ്, എന്നാൽ വളരെ സാധ്യതയും ഉള്ള കഥാപാത്രം ആണിത് എന്നും സാർ പറഞ്ഞു. പ്രേക്ഷകർ പോസിറ്റീവ് ആയും നെഗറ്റീവ്  ആയും എടുക്കാം എന്നും സാർ പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള കാര്യമാണ്. അത് കൊണ്ട് തന്നെ ഞാൻ രണ്ടാമത് ഒന്ന് ചിന്തിക്കാതെ ഓക്കേ പറഞ്ഞു.

ഇപ്പോൾ 150 ദിവസങ്ങൾ വിജയകരമായി പിന്നിട്ടിരിക്കുകയാണ് പരമ്പര. വളരെ ബുദ്ധിമുട്ടോടെയാണ് കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്നത്. വളരെ സമയം എടുത്താണ് മേക്കപ്പ് ചെയ്യുന്നത്. 15 ദിവസം ഷൂട്ടിങ് ഉണ്ടെങ്കിൽ 12 ദിവസവും മുഴുവൻ സമയവും ഈ മേക്കപ്പുമായാണ് നടക്കേണ്ടത്. ഇത്തരത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ഏറെ ശ്രമകരമായ കാര്യം ആണ്. എങ്കിൽ തന്നെയും ഇത് പോലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ലഭിച്ചത് ഭാഗ്യമായാണ് ഞാൻ കാണുന്നത്. പരമ്പര ഇനിയും മുൻപോട്ട് പോകേണ്ടത് ഉണ്ട്. പെട്ടന്നുള്ള ഈ മാറ്റം ഉൾക്കൊള്ളാൻ ആരാധകർക്ക് പ്രയാസം ആയിരിക്കും. കാര്യം ആഭരണങ്ങളും നല്ല വസ്ത്രങ്ങളും ധരിച്ച നായികയെ മാത്രമല്ലേ പരമ്പരകളിൽ അവർ കണ്ടിട്ടുള്ളു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago