Film News

നിഖില്‍ സിദ്ധാര്‍ത്ഥയുടെ ‘സ്വയംഭൂ’!! രാജകുമാരിയായി നഭ നടേഷ്, പോസ്റ്റര്‍ പുറത്ത്

‘കാര്‍ത്തികേയ 2’താരം നിഖില്‍ സിദ്ധാര്‍ത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘സ്വയംഭൂ’. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് സ്വയംഭൂ എത്തുന്നത്. നഭ നടേഷാണ് ചിത്രത്തില്‍ നായികയാവുന്നത്.

ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നഭയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവുമായ കഥാപാത്രത്തെയാണ് നഭ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിനിടെ നഭ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. നഭ ജോലിയില്‍ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാന്‍ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായ മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം നടത്തിയിരുന്നത്.

പിക്‌സല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നിഖില്‍ സിദ്ധാര്‍ത്ഥയുടെ കരിയറിലെ ഇരുപതാമത്തെ സിനിമയാണിത്.

ചിത്രത്തില്‍ ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖില്‍ എത്തന്നത്. ഈ കഥാപാത്രമാകാന്‍
ആയുധങ്ങള്‍, ആയോധന കലകള്‍, കുതിരസവാരി എന്നിവയില്‍ തീവ്രപരിശീലനം താരം നടത്തിയിരുന്നു. ‘കെജിഎഫ്’, ‘സലാര്‍’ ഫെയിം രവി ബസ്രൂര്‍ ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Anu