‘കാര്‍ത്തികേയ 2’താരം നിഖില്‍ സിദ്ധാര്‍ത്ഥയെ നായകനാക്കി ഭരത് കൃഷ്ണമാചാരി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘സ്വയംഭൂ’. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് സ്വയംഭൂ എത്തുന്നത്. നഭ നടേഷാണ് ചിത്രത്തില്‍ നായികയാവുന്നത്.
ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ശ്രദ്ധേയമാകുകയാണ്. ചിത്രത്തിലെ നഭയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശക്തവുമായ കഥാപാത്രത്തെയാണ് നഭ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിനിടെ നഭ പരിക്കേറ്റ് വിശ്രമത്തിലായിരുന്നു. നഭ ജോലിയില്‍ തിരിച്ചെത്തുന്നതും തന്റെ കഥാപാത്രമാവാന്‍ സാരിയും ആഭരണങ്ങളും അണിഞ്ഞ് ഒരു രാജകുമാരിയെപ്പോലെ സെറ്റിലേക്ക് വരുന്നതും ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
താരത്തിന് പരിക്കേറ്റ സമയത്ത് ചിത്രത്തിലെ നായികമാരിലൊരാളായ മലയാളി താരം സംയുക്തയാണ് നഭയുടെ കഥാപാത്രത്തിന് വേണ്ടി പരിശീലനം നടത്തിയിരുന്നത്.
പിക്സല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ഭുവനും ശ്രീകറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് കാമിസെട്ടി, ജിടി ആനന്ദ് എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. നിഖില്‍ സിദ്ധാര്‍ത്ഥയുടെ കരിയറിലെ ഇരുപതാമത്തെ സിനിമയാണിത്.
ചിത്രത്തില്‍ ഒരു ഇതിഹാസ യോദ്ധാവായിട്ടാണ് നിഖില്‍ എത്തന്നത്. ഈ കഥാപാത്രമാകാന്‍
ആയുധങ്ങള്‍, ആയോധന കലകള്‍, കുതിരസവാരി എന്നിവയില്‍ തീവ്രപരിശീലനം താരം നടത്തിയിരുന്നു. ‘കെജിഎഫ്’, ‘സലാര്‍’ ഫെയിം രവി ബസ്രൂര് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…