‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

Follow Us :

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ താരത്തിന് സാധിച്ചിരുന്നു. സുഹൃത് ബന്ധത്തിന് വലിയ പ്രാധാന്യം നൽകുന്ന താരമാണ് ശ്വേത. ഇപ്പോൾ മോഹൻലാലിനും മുകേഷിനും ഒപ്പമുള്ള അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

”തന്റെ വിവാഹ ജീവിതം പൊട്ടി ഡിവോഴ്സ് ചെയ്തിട്ടാണ് യുഎസ് ഷോയ്ക്ക് പോയത്. അന്ന് കുറേ വലിയ താരങ്ങളുണ്ടായിരുന്നു. അപ്പോഴാണ് ലാലേട്ടനും മുകേഷേട്ടനും നമുക്കിവളെ കല്യാണം കഴിപ്പിക്കാമെന്ന് പറയുന്നത്. ഇതിനിടെ പെണ്ണ് കാണൽ ച‌ടങ്ങെല്ലാം നടന്നു. ആള് വരുന്നു കാണുന്നു. മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്.

എന്നാൽ ആ സമയത്ത് ഡിവോഴ്സിൽ ഒപ്പു വെച്ച് ഇറങ്ങിയിട്ടേ ഉള്ളൂ. അതോടെ എന്താണിതെന്ന് തോന്നി. പിന്നാലെ താൻ കരയാൻ തു‌ടങ്ങി” – ശ്വേത പറഞ്ഞു. താൻ യുഎസിലൊന്നും നിൽക്കില്ല, നാട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടേ നിൽക്കൂ എന്ന് അവരോടായി പറഞ്ഞെന്നും ശ്വേത പറഞ്ഞു.