സമ്മതിച്ചുവെങ്കിലും പ്രസവത്തിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് വല്ലാതെയായി, വെളിപ്പെടുത്തി ശ്വേത മേനോന്‍

ഒരുപാട് ചിത്രങ്ങളിലൂടെ ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് ശ്വേത മേനോന്‍. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും യാതൊരു മടിയുമില്ലാത്ത ബോള്‍ഡ് നടിയാണ് ശ്വേത. മലയാളത്തില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് റിലീസ് ആയ സിനിമയായിരുന്നു സംവിധായകന്‍ ബ്ലെസ്സിയുടെ കളിമണ്ണ്. പ്രസവം ലൈവ് ആയി ചിത്രീകരിച്ചതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായ ഒന്ന്. ചിത്രത്തിലെ നായികയായ ശ്വേത മേനോന്റെ പ്രസവം തന്നെയായിരുന്നു അതിലും ചിത്രീകരിച്ചിരുന്നത്. ഇപ്പോഴിതാ അതിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

ശ്വേതയുടെ വാക്കുകള്‍- ഇത്ര കാലമായിട്ടും അതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. എന്റെ ലൈഫില്‍ ഞാന്‍ എടുത്ത മികച്ച തീരുമാനങ്ങളില്‍ ഒന്നാണ് ആ ചിത്രീകരണം. തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ സമ്മതത്തോടു കൂടിയാണ് ഞാന്‍ ഇതിനു ഇറങ്ങി തിരിച്ചത്. എന്നാല്‍ ഇത്രയൊക്കെ വിവാദം ഉണ്ടായിട്ടും ഇതു വരെ ആരും എന്താ അങ്ങനെ ചെയ്തത് എന്ന് എന്നോട് നേരിട്ട് ചോദിച്ചില്ല. എന്നാല്‍ അവരൊക്കെ മറഞ്ഞു നിന്നു പറയുന്നു. കളിമണ്ണിന്റെ റിലീസിന് ശേഷമാണു പല ഹോസ്പിറ്റലുകളിലും പ്രസവത്തിനു ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും പ്രവേശനം അനുവദിച്ച് തുടങ്ങിയത്.ഇപ്പോഴും തനിക്കതു മറക്കാന്‍ കഴിയാത്ത ഒരു രംഗമായിരുന്നു അത്. എന്റെ കുഞ്ഞു സബൈന പുറത്തേക്ക് വന്നതിനു ശേഷം കളിമണ്ണിന്റെ സംവിധായകന്‍ ബ്ലെസി സാര്‍ കരയുകയായിരുന്നു. അതു തന്റെ ഭര്‍ത്താവിനെയും വല്ലാതെ ഇമോഷണല്‍ ആക്കി. മറ്റൊരു കുഞ്ഞിനും കിട്ടാത്ത ഭാഗ്യമായ ഇതു അവള്‍ക്കെന്നും ഓര്‍ക്കാനായുള്ള സ്നേഹ സമ്മാനമായാണ് ഞാന്‍ കണക്കാക്കിയിരിക്കുന്നത് .

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

9 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

9 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

9 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

10 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

22 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

22 hours ago