മലയാളത്തിന്റെ താരരാജാവ് മമ്മൂട്ടിയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്. 1991ല്‍ പുറത്തിറങ്ങിയ തന്റെ ആദ്യ സിനിമയായ അനശ്വരത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിയ്ക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇതോടൊപ്പം ഈ അടുത്ത് എടുത്ത മമ്മൂക്കയ്ക്ക് ഒപ്പം നില്ക്കുന്ന ഫോട്ടോയും ശ്വേത മേനോന് പങ്കുവെച്ചിട്ടുണ്ട്. തനിക്ക് മറ്റൊരാളാണ് ഈ ഫോട്ടോ അയച്ച് തന്നത് എന്നാണ് ഈ രണ്ട് ഫോട്ടോകളും പങ്കുവെച്ച് നടി തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
എല്ലാവരും എനിക്ക് വന്ന മാറ്റങ്ങളാണ് ശ്രദ്ധിച്ചിരിക്കുന്നത് എന്ന് തോന്നുന്നു.. മമ്മൂക്ക ഇപ്പോഴും മധുര പതിനേഴ് ആണ്… എന്നും നടി അദ്ദേഹത്തെ കുറിച്ച് പറയുന്നു. മണ്ണിലാകെ നിന്റെ മന്ദഹാസം കണ്ടു ഞാന്‍. അതേ ചിരി, അനശ്വരം,’ എന്നാണ് ചിത്രത്തിനൊപ്പം ശ്വേത കുറിച്ചത്. താരസംഘടനയായ അമ്മയുടെ മീറ്റിംഗ് സമയത്ത് എടുത്ത സെല്‍ഫിയും പഴയകാല ചിത്രവും ചേര്‍ത്ത് വെച്ച് ശ്വേത പങ്കുവെച്ച് ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
നിരവധിപ്പേരാണ് ഫോട്ടോയ്ക്ക് കമന്റ് പങ്കുവെച്ച് എത്തുന്നത്. മമ്മൂട്ടിയും ശ്വേതാ മേനോനും കേന്ദ്രകഥാപാത്രങ്ങളായി 1991ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനശ്വരം. ജോമോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ രചന ടി എ റസാഖിന്റേതാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയത് ഇളയരാജ ആയിരുന്നു. ചിത്രയും എസ്പി ബാലസുബ്രഹ്മണ്യവും ചേര്‍ന്ന് പാടിയ താരാപദം ചേതോഹരം എന്ന ഈ സിനിമയിലെ ഗാനം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…