കുടുംബവിളക്കിലെ വേദികയ്ക്ക് വളക്കാപ്പ്, ആശംസകളുമായി ആരാധകരും!

ഏറെ പ്രേക്ഷക പ്രീതിയുള്ള പരമ്പരയാണ് കുടുമ്പവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥയാണ് കുടുംബവിളക്ക് അനില്‍ ബാസിന്‍റെ രചനയില്‍ മഞ്ജു ധര്‍മന്‍ സംവിധാനം നിര്‍വഹിക്കുന്ന പരമ്ബര യൂട്യൂബിലും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മുന്‍ നിരയില്‍ ഉണ്ടാകാറുണ്ട്. എങ്കിലും പരമ്ബരയില്‍ സ്ഥിരമായി കഥാപാത്രങ്ങള്‍ മാറുന്നതില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടക്കേട് തോന്നാറുണ്ട് എന്നത് വാസ്തവമാണ്. നടി മീരാ വാസുദേവ്, കൃഷ്ണകുമാര്‍, ശ്രീജിത്ത്‌ വിജയ്, നൂബിന്‍ ജോണി, ആതിര മാധവ്‌, സുമേഷ് , മഞ്ജു സതീഷ് , അമൃത, കെ പി എസ് സി സജീവ്, എന്നീ താരങ്ങളാണ് സീരിയലിൽ അണിനിരക്കുന്നത്.

പരമ്പരയിൽ വില്ലത്തി കഥാപാത്രമായ വേദികയെ ആദ്യം അവതരിപ്പിച്ചത് ശ്വേതാ വെങ്കിട്ട് എന്ന അഭിനേത്രിയാണ്. പ്രേക്ഷകമനസുകളിൽ സ്ഥാനം നേടി വന്നുകൊണ്ടിരുന്നപ്പോൾ ആണ് ശ്വേതാ പരമ്പരയിൽ നിന്ന് പിന്മാറിയത്. 1 മുതല്‍ 56 വരെയുള്ള എപ്പിസോഡിലായിരുന്നു ഇവര്‍ അഭിനയിച്ചിരുന്നത്. ചെന്നൈ സ്വദേശിനിയായ താരം തമിഴ് സിനിമാ സീരിയല്‍ മേഖലയില്‍ സജീവമാണ്. എന്നാൽ ആദ്യം പ്രേക്ഷകർ ആദ്യം കരുതിയത് ശ്വേത മലയാളി ആണെന്നായിരുന്നു. താരം ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുകയാണ്. ശ്വേത തന്നെ ഈ കാര്യം വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്വേതയുടെ വളക്കാപ്പ് ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നിരവധി പേരാണ് ശ്വേതയ്ക്ക് ആശംസകൾ നേര്ന്നുകൊണ്ട് എത്തിയിരിക്കുന്നത്.

തായുമാനവന്‍ എന്ന സീരിയലിലൂടെയാണ് ശ്വേത അഭിനയരംഗത്തെത്തിയത്. പിന്നെ സിനിമകളിലും വേഷമിട്ടു. തമിഴില്‍ ശ്വേത അഭിനയിച്ച പൊന്‍മകള്‍ വന്താല്‍, ചിന്നതമ്പി തുടങ്ങിയ സീരിയലുകള്‍ വമ്പന്‍ ഹിറ്റായിരുന്നു. തന്റെ വീട്ടിലേക്ക് വരുന്ന കുഞ്ഞു അതിഥിക്കായുള്ള കാത്തിരിപ്പിൽ ആണ് ശ്വേതയും കുടുംബവും ഇപ്പോൾ.

Sreekumar R