താൻ മമ്മൂട്ടിയെ ആളുകളുടെ മുൻപിൽ വെച്ച് നിങ്ങൾ എന്ന് വിളിച്ചു ! ആ വിളി മമ്മൂട്ടിയിൽ ഇഷ്ടക്കുറവുണ്ടാക്കി, സംഭവത്തെ കുറിച്ചു ടി ജി രവി 

Follow Us :

ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്യ്ത നടൻ ആണ് ടി ജി രവി, കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടകന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകുകയും ചെയ്യ്തു. എന്നാൽ ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മുൻപ് തനിക്കു സൗഹൃദം ഉള്ള നടൻ ആണ് മമ്മൂട്ടി, ഇപ്പോൾ അദ്ദേഹം കരിയറിൽ ഒരുപാടു വളർന്നു കഴിഞ്ഞു.

ഞാനും മമ്മൂട്ടിയും, രതീഷും ഒരു മുറിയിൽ കഴിഞ്ഞിട്ടുള്ളവരാണ്, അത്രത്തോളം നല്ല സൗഹൃദം ആയിരുന്നു, എന്നാൽ മമ്മൂട്ടി കരിയറിൽ വളർന്നപ്പോൾ ഒരിക്കൽ ആളുകളുടെ മുൻപിൽ വെച്ച് നിങ്ങൾ എന്ന് വിളിച്ചു, ഉടൻ അദ്ദേഹം എന്റെ മുഖത്തോട്ട് നോക്കി, അദ്ദേഹത്തിന്റെ മുഖം കണ്ടാൽ അറിയാം അത് ഇഷ്ട്ടപെട്ടിട്ടില്ല എന്ന്.

എന്നിട്ടു ചോദിച്ചു എന്ന് മുതൽ ആണെടോ എന്നെ നിങ്ങൾ എന്ന് വിളിക്കാൻ തുടങ്ങിയത്,ആ പഴയ സൗഹൃദ൦ ഇപ്പോളും ഉണ്ടാവണമല്ലോ എന്ന് . അദ്ദേഹത്തിന് ആളുകളുടെ മുൻപിൽ ഞാൻ നിങൾ എന്ന് വിളിച്ചപ്പോൾ അതിൽ അല്പം ഔപചാരികിത ഉണ്ടായെന്നു തോന്നിക്കാണും, അതുപോലെ ആ പഴയ സൗഹൃദത്തിന് കോട്ടം സംഭവിച്ചോ എന്നും മമ്മൂട്ടിക്ക് തോന്നിക്കാണും, പക്ഷെ എന്റെ മനസിൽ അദ്ദേഹത്തെ പഴയതുപോലെ എഡോ എന്ന് വിളിക്കാൻ തോന്നിയില്ല, കാരണം അദ്ദേഹം കരിയറിൽ ഒരുപാടു വളർന്നു. ടി ജി രവി പറയുന്നു