ടി.എന്‍. പ്രതാപന്റെ ഓര്‍മ്മകളുടെ സ്നേഹതീരം മമ്മൂട്ടി പ്രകാശനം ചെയ്തു

ടി എന്‍ പ്രതാപന്‍ എം പി പുതിയ രചന ഓർമ്മയുടെ സ്നേഹതീരം മെഗാസ്റ്റാർ മമ്മൂട്ടി പ്രകാശനം ചെയ്തു, മമ്മൂട്ടിയുടെ വീട്ടിൽ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം. ലോക്ക് ഡൗൺ ആയപ്പോൾ സിനിമ തിരക്കുകളിൽ നിന്നും ഒഴിവായി തന്റെ വീട്ടിൽ തന്നെ സമയം കണ്ടെത്തുകയാണ് മമ്മൂട്ടി.  ടി എന്‍ പ്രതാപന്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞപ്പോള്‍ എഴുതിയ കുറിപ്പുകളാണ് തന്റെ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ പ്രതാപനും മകനും ഒപ്പം മമ്മൂട്ടി ഒരുപാട് നേരം ചിലവഴിച്ചു എന്ന്  ടി എന്‍ പ്രതാപന്‍ പറയുന്നു.

വായനയും എഴുത്തും ജീവിതത്തില്‍ ചേര്‍ത്തുനിര്‍ത്തണമെന്ന് ആശംസിച്ചുവെന്നും ടി എന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഷ്ട്രീയമടക്കം ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെപ്പറ്റി മമ്മൂട്ടി സംസാരിച്ചുവെന്നും ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തില്‍ സന്തോഷ സാന്നിധ്യമാകാന്‍ മമ്മൂട്ടിക്ക് കഴിയട്ടെ എന്നും പ്രതാപന്‍ എഴുതി.

ഫേസ്ബുക്കിന്റെ പൂർണരൂപം

എന്‍റെ ആദ്യത്തെ പുസ്തകം ‘ഓര്‍മ്മകളുടെ സ്നേഹതീരം’ എനിക്കേറ്റവും പ്രിയപ്പെട്ട മമ്മൂട്ടി ഇന്നലെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വെച്ച്‌ പ്രകാശനം ചെയ്തു. കൊവിഡ് ലോക്ക് ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും സന്ദര്‍ശകരെ നിയന്ത്രിച്ചും അതീവ സൂക്ഷ്മതയോടെ കഴിയുന്ന മലയാളിയുടെ എക്കാലത്തെയും ആവേശമായ മമ്മൂക്ക എന്‍റെ ഈ പുസ്തകം പ്രകാശനം ചെയ്തുതരാമെന്ന് പറഞ്ഞതിലും വലിയ ഭാഗ്യമെന്താണെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍.

സൗഹൃദങ്ങള്‍ ആത്മീയമായ ചിട്ടയോടെ സൂക്ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന മമ്മൂക്ക കുറെ സമയം എന്നോടും എന്‍റെ മകനോടുമൊപ്പം പങ്കുവെക്കുകയും ഉയര്‍ന്ന ചിന്തകളും വേറിട്ട പ്രവര്‍ത്തനങ്ങളും വായനയും എഴുത്തുമെല്ലാം പൊതുപ്രവര്‍ത്തനത്തിന്‍റെ കൂടെ ചേര്‍ത്തുനിര്‍ത്താന്‍ ശ്രമിക്കണമെന്ന് ആശംസിക്കുകയും ചെയ്തു.

നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകള്‍കൊണ്ടും എന്തിന് ഒരു നേര്‍ത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സില്‍ സുകൃതത്തിന്‍റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാന്‍ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തില്‍ മുഴുവന്‍ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെപ്പറ്റി മമ്മൂക്ക സംസാരിച്ചു.

മമ്മൂക്കയുടെ ജന്മദിനം അടുത്തുവരികയാണ്. ഇനിയുമേറെക്കാലം മലയാളിയുടെ സിനിമാ സാമൂഹിക ഭാവുകത്വത്തില്‍ ഇത്രയും നാളിലേതുപോലെ തന്നെ അനുപമമായ സന്തോഷ സാന്നിധ്യമാകാന്‍ മമ്മൂക്കയ്ക്ക് കഴിയട്ടെ എന്ന് സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുകയാണ്.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

22 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

60 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago