സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ക്കും തനിക്ക് എതിരെ വരുന്ന അനാവശ്യ വിമര്‍ശനങ്ങള്‍ക്കും ചുട്ട മറുപടി കൊടുക്കുന്ന അഭിനേത്രിയാണ് താപ്സി. വേറിട്ട വേഷങ്ങളാണ് എന്നും ബോളിവുഡ് നടി തപ്സി പന്നു തിരഞ്ഞെടുക്കാറുള്ളത്. തപ്സി നായികയായി എത്തിയ ചിത്രമായിരുന്നു ജുഡുവ 2. ഈ ചിത്രത്തില്‍ താപ്സിയുടെ ബിക്കിനി രംഗം ഏറെ ചര്‍ച്ചയായിരുന്നു. പലരും നടിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി എത്തി. ഇപ്പോഴിതാ താരത്തിന് എതിരെ വന്ന ഒരു കമന്റും അതിന് താപ്സി കൊടുത്ത മറുപടിയുമാണ് വീണ്ടും ചര്‍ച്ചയാകുന്നത്. താരത്തിന്റെ വസ്ത്ര ധാരണത്തെ കുറിച്ചായിരുന്നു കമന്റ് .
‘നിങ്ങളുടെ രാജ്യം അഭിപ്രായസ്വാതന്ത്ര്യം നല്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് ഇത് ധരിച്ചിരിക്കുന്നത്. അഴിച്ചു കളയൂ. നിന്റെ സഹോദരന് അത് കണ്ട് അഭിമാനിക്കും” എന്നായിരുന്നു കമന്റ്. എന്നാല്‍ തപ്സി അങ്ങനെ ഇയാളെ വെറുതെ വിടാന്‍ കൂട്ടാക്കിയില്ല. ”സോറി സഹോദരന് ഇല്ല, അല്ലെങ്കില്‍ തീര്‍ച്ചയായും ചോദിച്ച് പറഞ്ഞേനെ. ഇപ്പോഴത്തേക്ക് സഹോദരിയുടെ മറുപടി മതിയോ?” എന്നായിരുന്നു തപ്സിയുടെ മറുപടി. ഇതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. തന്റെ നിലപാടുകള്‍ മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുന്നത് കൊണ്ട് തന്നെ താരത്തിന് വിമര്‍ശകരും ഏറെയാണ്. എന്നാല്‍ അനാവശ്യ വിമര്‍ശനങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ താരം പ്രതികരിച്ച് രംഗത്ത് വരാറുണ്ട്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…