തബുവിനെ തേടി ഹോളിവുഡിൽ നിന്ന് വിളിയെത്തി; പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സീരീസിൽ താരത്തിന് അവസരം

തബുവിനെ തേടി ഹോളിവുഡിൽ നിന്ന് അവസരം. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിൻറെ (മുൻപ് എച്ച്ബിഒ മാക്സ്) സിരീസിലാണ് തബു ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. സീരീസിൽ പ്രധാന കഥാപാത്രമായി തന്നെയാണ് തബുവിനെ കാസ്റ്റ് ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂൺ: പ്രൊഫെസി എന്നാണ് സിരീസിൻറെ പേര്.

Tabu
Tabu

ഡ്യൂൺ: ദി സിസ്റ്റർഹുഡ് എന്ന പേരിൽ 2019 ൽ ആലോചന തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാൻ ഹെർബെർട്ടും കെവിൻ ജെ ആൻഡേഴ്സണും ചേർന്ന് രചിച്ച സിസ്റ്റർഹുഡ് ഓഫ് ഡ്യൂൺ എന്ന നോവൽ ആണ് സീരീസിന് പ്രചോദനം. ഫ്രാങ്ക് ഹെർബെർട്ടിൻറെ ഡ്യൂൺ എന്ന നോവലിൽ പറയുന്ന കാലത്തിന് 10,000 വർഷങ്ങൾക്ക് മുൻപുള്ള കാലമാണ് സീരീസിന്റെ പശ്ചാത്തലമാകുന്നത്. അതീന്ത്രീയമായ ശക്തികൾ ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങൾ.