തെന്നിന്ത്യയുടെ പ്രിയതാരമാണ് തമന്ന ഭാട്ടിയ. ദിലീപിനൊപ്പം താരത്തിന്റെ മലയാള സിനിമയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ താരം ഗുരുവായൂരപ്പനെ കാണാന്‍ നേരിലെത്തിയിരിക്കുകയാണ്. നടിയുടെ ഗുരുവായൂര്‍ ദര്നത്തിന്റെ ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സംവിധായകന് അരുണ്‍ ഗോപിയ്ക്കൊപ്പമാണ് തമന്നയും ഉണ്ണിക്കണ്ണനെ കാണാന്‍ എത്തിയത്.
തുലാമാസം ഒന്നാം തീയതി പുലര്‍ച്ചെയാണ് താരം ഗുരുവായൂര്‍ ദര്‍ശനത്തിനായി എത്തിയത്. സംവിധായകന് അരുണ്‍ ഗോപിയോടൊപ്പം ക്ഷേത്രദര്‍ശനം നടത്തുന്ന ചിത്രം തമന്ന തന്നെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.
അരുണ്‍ ഗോപിയുടെ സംവിധാനം ചെയ്യുന്ന പുതിയ ദിലീപ് ചിത്രത്തില്‍
തമന്നയാണ് നായിക. താരത്തിന്റെ മലയാള സിനിമാ അരങ്ങേറ്റ ചിത്രമാണിത്. പുതിയ സിനിമയുടെ വിജയത്തിനായി അനുഗ്രഹം തേടിയാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത് എന്നും താരം ചിത്രം പങ്കുവച്ച് കുറിച്ചു. പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങിന് താരമെത്തിയ ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു.
തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയയായ നായികയാണ് തമന്ന. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങള്‍ താരം ചെയ്തിട്ടുണ്ട്. തമന്നയെ മലയാളികള്‍ക്ക് കൂടുതല്‍ അടുത്തറിയുന്നത് ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. ഹാപ്പി ഡേയ്സിലെ മാതു എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ്.
ഹാപ്പി ഡേയ്സ് മലയാളത്തിലും ഡബ് ചെയ്തിറങ്ങിയിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ചിത്രം വലിയ തരംഗമായിരുന്നു. തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലും തമന്ന ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മുന്‍പും സിനിമയുടെ പ്രൊമോഷനായും മറ്റു ചടങ്ങുകളിലും തമന്ന കേരളത്തില്‍ എത്തിയിരുന്നു. ബ്രഹ്മണ്ഡ ചിത്രങ്ങളായ ബാഹുബലിയിലും കെ.ജി.എഫിലും ഭാഗമാവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് തമന്ന.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…