ഇന്ത്യയൊട്ടാകെ വലിയൊരു ആരാധകവൃന്ദമുള്ള നായികയാണ് തമന്ന ഭാട്ടിയ. ബോളിവുഡിലും കോളിവുഡിലും ടോളിവുഡിലും താരമൂല്യമുള്ള നായികമാരില്‍ മുന്‍നിരയിലുള്ള തമന്ന മലയാള സിനിമയിലേക്കും ചുവടുവെക്കുകയാണ്. ബാന്ദ്ര എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി മലയാള സിനിമയിൽ എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം തമന്ന.ചിത്രത്തില്‍ താര ജാനകി എന്ന കഥാപാത്രത്തെയാണ് തമന്ന അവതരിപ്പിക്കുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര നാളെ തിയറ്ററുകളിലെത്തുകയാണ്. ഈ സന്ദർഭത്തിൽ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തമന്ന നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മലയാള സിനിമ പ്രേക്ഷകര്‍ തനിക്ക് എല്ലാക്കാലത്തും വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളതെന്ന് തമന്ന ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അഭിനയത്തിലെ ഓരോ സൂക്ഷമവശങ്ങളും ശ്രദ്ധയോടെ കാണുന്നവരാണ് ഇവിടുത്തെ ടെക്നീഷ്യന്മാര്. ഭാഷാ അടക്കം നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും സംവിധായകന് അരുണ്‍ ഗോപിയും നായകന് ദിലീപും തനിക്ക് വേണ്ട പിന്തുണ നല്‍കിയിട്ടുണ്ട്.
കോവിഡ് കാലത്താണ് കൂടുതലായി മലയാള സിനിമകള്‍ കാണാന്‍ അവസരം ലഭിച്ചത്. ഭാഷ നോക്കിയല്ല മറിച്ച് പ്രൊജക്ട് എങ്ങനെ തനിക്ക് അവസരം നല്കുന്നു എന്ന് നോക്കിയാണ് സിനിമകള്‍ തിരഞ്ഞെടുക്കാറുള്ളതെന്നും തമന്ന പറഞ്ഞു. മലയാളത്തില്‍ ഏറ്റവും പ്രിയപ്പെട്ട നടന്മാര് ആരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ എന്നാണ് തമന്ന മറുപടി നല്‍കിയത്. സ്വഭാവികമായും ദിലീപിനെ ഇഷ്ടമാണ് എന്നാല്‍ ഫഹദിനൊപ്പം വര്‍ക്ക് ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ പ്രകടനം അതിശയിപ്പിക്കുന്നതാണെന്ന് തമന്ന പറഞ്ഞു. ദുല്‍ഖര്‍ സല്മാന് മലയാളത്തിലെ യുവനടന്മാരുടെ മുഖമാണ്. അദ്ദേഹം ഒരു പാന്‍ ഇന്ത്യന്‍ താരമായി വളര്‍ന്നു കഴിഞ്ഞു. ദിലിപ് തന്നെ സെറ്റില്‍ വളരെ കംഫേര്‍ട്ട് ആയാണ് നിര്‍ത്തിയിരുന്നതെന്നും തമന്ന പറഞ്ഞു.സിനിമയില്‍ സജീവമെങ്കിലും ഇപ്പോഴും ഒരു തുടക്കക്കാരിയായാണ് തന്നെക്കുറിച്ച് തോന്നിയിട്ടുള്ളതെന്ന് തമന്ന പറഞ്ഞു. ബാന്ദ്ര മലയാളത്തിലെ ആദ്യ ചിത്രമാണ്. അതിനാല്‍ വളരെ ആകാംക്ഷയും ഉത്കണ്ഠയുമുണ്ട്. തന്റെ പുതിയ തുടക്കമാണിത്. ബാന്ദ്ര ആണ് ആദ്യ മലയാള സിനിമയെങ്കിലും മലയാളത്തിലെ തന്റെ ആദ്യ സിനിമയാണെന്ന് തോന്നുന്നതേ ഇല്ലെന്ന് തമന്ന പറയുന്നു. 2007 ൽ ഹാപ്പി ഡെയ്സ് അരങ്ങിൽ ശേഷം കത്തുകളിലൂടെയും മറ്റും തനിക്ക് ഒരുപാട് സ്നേഹം മലയാളത്തിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും തമന്ന പറഞ്ഞു.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ചിത്രത്തിൽ ഉദയകൃഷ്ണയാണ് തിരക്കഥ ഒരുക്കുന്നത്. ആക്ഷനോടൊപ്പം പ്രണയവും കുടുംബ ബന്ധങ്ങളുടെ ആഴവും സംസാരിക്കുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് ബാന്ദ്ര. തമിഴ് നടൻ ശരത് കുമാർ, ബോളിവുഡ് നടൻ ദിനോ മോറിയ, മംമ്ത മോഹൻദാസ്, സിദ്ദിഖ്, കലാഭവൻ ഷാജോണ്‍, ഗണേഷ് കുമാർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…