തമന്നയ്ക്ക് ജന്മദിന ആശംസകൾ നേർന്ന് ബാന്ദ്ര ടീം

് തെന്നിന്ത്യൻ താരം തമന്നയുടെ മുപ്പത്തിമൂന്നാം ജന്മദിനമാണ് ഇന്ന്.തമന്നയ്ക് ജന്മദിന ആശംസകൾ നേർന്നിരിക്കുകയാണ് താരത്തിന്റെ പുതിയ സിനിമയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ അരുൺ ഗോപി രാമലീലയ്ക്ക് ശേഷം ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാായ ബാന്ദ്രയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടാണ് തമന്നയ്ക് ജന്മദിന ആശംസകൾ നേർന്നത്.

ഒരു രാജകുമാരിയെ പോലെയുള്ള തമന്നയുടെ ചിത്രമാണ് പങ്കുവെച്ചത്.പിറന്നാൾ സമ്മാനായാണ് അണിയറ പ്രവർത്തകർ ഈ ചിത്രം പുറത്തുവിട്ടത്.തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ബാന്ദ്ര.തമിഴ് നടൻ ശരത് കുമാറും ബോളിവുഡ് നടൻ ദിനോ മോറിയയും ചിത്രത്തിൽ പ്രാധാനവേഷത്തിലെത്തുന്നുണ്ട്. കൂടാതെരാസിങ് ഖുറാന, ഈശ്വരി റാവു, വിടിവി ഗണേഷ്,ആര്യൻ സന്തോഷ്, സിദ്ദിക്ക്, കലാഭവൻ ഷാജോൺ, ലെന എന്നവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്.അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക് അജിത് ആണ് ബാന്ദ്ര നിർമിച്ചിരിക്കുന്നത്. ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.ആക്ഷൻ രംഗങ്ങൾക്ക് ഏറ്റവും പ്രധാന്യമുള്ള ചിത്രത്തിൽ മാഫിയ ശശി,അൻപറിവ്, ഫിനിക്സ് പ്രഭു എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫർമാരായെത്തുന്നത്.

 

Aiswarya Aishu