ബോക്‌സോഫീസ് നിറച്ച് അരണ്‍മനൈ 4!! പ്രേതമാകാന്‍ തമന്ന വാങ്ങിയത് കോടികള്‍

Follow Us :

തമിഴില്‍ ട്രെന്‍ഡ് ആയിരിക്കുകയാണ് സുന്ദര്‍ സി ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ചിത്രം അരണ്‍മനൈ 4. തിയ്യേറ്ററില്‍ നിറേെഞ്ഞാടുകയാണ് ചിത്രം. തമന്നയും റാഷി ഖന്നയുമാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. അടുത്തിടെ ഇറങ്ങിയ തമിഴ് സിനിമകളില്‍ ഏറ്റവും വേഗത്തില്‍ 25 കോടി മറികടന്ന ചിത്രമായിരിക്കുകയാണ് അരണ്‍മനൈ നാല്.

തമന്നയുടെ കരിയറിലെ തന്നെ ഹിറ്റ് ചിത്രമായിരിക്കുകയാണ് അരണ്‍മനൈ നാല്. ഭോല ശങ്കര്‍, ബാന്ദ്ര എന്നീ സിനിമകളുടെ പരാജയത്തിന് ശേഷം തമന്നയ്ക്ക് കിടിലന്‍ തിരിച്ചുവരവാണ് ചിത്രം സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിനായി തമന്ന വാങ്ങിയ പ്രതിഫലമാണ് ചര്‍ച്ചയാകുന്നത്.

അരണ്‍മനൈയിലെ പ്രേതത്തിനെ അവതരിപ്പിക്കാന്‍ തമന്നയ്ക്ക് നാല് മുതല്‍ അഞ്ച് കോടി വരെ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയാണ് തമന്ന, പ്രതിഫലത്തിലും മുന്നിലാണ്. രണ്ട് മുതല്‍ അഞ്ച് കോടി വരെയാണ് തമന്ന പ്രതിഫലം വാങ്ങുന്നത്. രജനീകാന്ത് ചിത്രം ജയിലറിനായി മൂന്ന് കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

അതേസമയം അരണ്‍മനൈ 4 ആഗോളതലത്തില്‍ തന്നെ 35 കോടിക്ക് മുകളില്‍ നേടികഴിഞ്ഞു. സുന്ദര്‍, സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാര്‍, ജയപ്രകാശ്, വിടിവി ഗണേഷ്, ഡല്‍ഹി ഗണേഷ്, രാജേന്ദ്രന്‍, സിംഗംപുലി എന്നിവരാണ് മറ്റ കഥാപാത്രങ്ങളായെത്തിയത്.

2014ലാണ് അരണ്‍മനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമിറങ്ങിയത്. സുന്ദര്‍, ഹന്‍സിക, വിനയ് റായ്, ആന്‍ഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. 2016ലാണ് രണ്ടാം ഭാഗം എത്തിയത്. ചിത്രത്തില്‍ സിദ്ധാര്‍ത്ഥ്, തൃഷയും സുന്ദറും ഹന്‍സികയുമാണ് പ്രധാന കഥാപാത്രങ്ങളായത്. 2021ലാണ് മൂന്നാം ഭാഗം എത്തിയത്. ചിത്രത്തില്‍ സുന്ദര്‍, ആര്യ, റാഷി, ആന്‍ഡ്രിയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായത്.