കമല്‍ഹാസന്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ തെരുവില്‍ മരിച്ചനിലയില്‍

കമല്‍ഹാസന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അപൂര്‍വ്വ സഹോദങ്ങളി’ലൂടെ ശ്രദ്ധേയനായ നടന്‍ മോഹന്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. 60 വയസ്സായിരുന്നു, തമിഴ്നാട്ടിലെ മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് നടനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു എന്നാണ് അയല്‍വാസികളും നാട്ടുകാരും പറയുന്നു. വര്‍ഷങ്ങളായി അദ്ദേഹം ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

1980 കളിലെയും 1990 കളിലെയും സിനിമകളിലെയും തമിഴ് സിനിമയിലെ അവിഭാജ്യഘടകമായിരുന്നു മോഹന്‍. 1989ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്റെ ‘അപൂര്‍വ സഹോദരങ്ങള്‍’ എന്ന ചിത്രത്തില്‍ ഇരട്ട കഥാപാത്രങ്ങളില്‍ ഒരാളായ അപ്പുവിന്റെ (കമല്‍ഹാസന്‍) ഉറ്റ സുഹൃത്തിന്റെ വേഷം ചെയ്തത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷം, ആര്യയെ നായകനാക്കി അത്ഭുത മനിതര്‍കള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നിവയുള്‍പ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.

ജൂലായ് 31-നാണ് ഇദ്ദേഹത്തെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാാണ് പോലീസില്‍ വിവരമറിയിച്ചത്. താരത്തെ തിരിച്ചറിയാന്‍ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ റിപ്പോര്‍ട്ടുകള്‍. അതേസമയം, മരണത്തില്‍ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാല്‍ സ്വാഭാവിക മരണമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Anu

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

3 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago