വിക്രമിനെ നായകനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കലാൻ’. ചിത്രത്തിിൽ നായികമാരായി എത്തുന്നത് മലയാളി താരങ്ങളായ മാളവിക മോഹനും പാർവതി തിരുവോത്തുമാണ്. ചിത്രത്തിൽ ഒരുപാട് ആക്ഷൻ രംഗങ്ങൾ ഉണ്ടെന്ന് സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആക്ഷൻ രംഗങ്ങളിൽ തിളങ്ങാൻ മാളവിക മോഹനും എത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്.
മധുരയിൽ വച്ച് ചിത്രീകരിക്കുന്ന ആക്ഷൻ രംഗങ്ങളിലാണ് മാളവിക പങ്കെടുക്കുന്നത്. അടുത്ത ആഴ്ച മുതലാണ് ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നത്.മാളവിക മോഹൻ അഭിനയിക്കുന്ന നാലാമത്തെ തമിഴ് ചിത്രമാണ് തങ്കലാൻ.ചിയാൻ വിക്രത്തിന്റെ കരിയറിലെ അറുപത്തിയൊന്നാം ചിത്രം കൂടിയാണ് തങ്കലാൻ. പത്തോമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
നീലം പ്രൊഡക്ഷൻസും സ്റ്റുഡിയോ ഗ്രീനും ചേർന്ന് ഒരുക്കുന്ന തങ്കലാൻ നിർമ്മിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയാണ്. സിനിമ ത്രീ ഡി ഫോർമാറ്റിലും പ്രദർശനത്തിനെത്തും.വൻ മുതൽ മുടക്കിലാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് . ജി വി പ്രകാശ്കുമാർ ആണ്.അതേ സമയം ഏപ്രിൽ 28 ന് വിക്രം കേന്ദ്ര കഥാപാത്രമായ പൊന്നിയിൻ സെൽവൻറെ രണ്ടാം ഭാഗം പ്രദർശനത്തിനെത്തും
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…