സ്കൈ ഡൈവിങ്ങിനിടെ പ്രശസ്ത ടിക്ടോക് താരത്തിന് ദാരുണാന്ത്യം. താന്യ പര്‍ദാസി(21) ആണ് സ്കൈ ഡൈവിങ്ങിനിടെ താഴേക്ക് വീണ് മരണപ്പെട്ടത്. പാരച്യൂട്ട് തുറക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് അപകടം. കാനഡയിലെ ഒന്‍ഡാരിയോയില്‍ സ്കൈ ഡൈവിങ്ങിനിടെയാണ് ദുരന്തം.
നിലത്തേക്ക് വീണ താനിയയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദ്യ സോളോ സ്കൈഡിവിങ്ങിനായാണ് താരം ഒന്‍ഡാരിയോയില്‍ എത്തിയത്. സ്കൈ ഡൈവിങ്ങിനിടെ റിസര്‍വ് പാരച്യൂട്ട് വീര്‍ക്കാന്‍ കഴിയാതെ താഴ്ന്ന ഉയരത്തില്‍ പാരച്യൂട്ട് തുറന്നതാണ് ദുരന്തം വരുത്തിയത്.
2017 ല്‍ മിസ് കാനഡ സൗന്ദര്യമത്സരത്തില്‍ താന്യ ഫൈനലിസ്റ്റായിരുന്നു. ടൊറന്റോ സര്‍വകലാശാലയിലെ ഫിലോസഫി വിദ്യാര്‍ത്ഥിയുമാണ് താരം. ടിക് ടോക് താരമായതോടെ തന്യയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരുണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം ചൈനയിലും സമാന ദുരന്തം സംഭവിച്ചിരുന്നു. 160 ഉയരമുള്ള ക്രെയ്നില്‍ നിന്ന് വീണ് 23 വയസ്സുള്ള യുവതിയായിരുന്നു മരണപ്പെട്ടത്. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…