തരുണി വിട പറഞ്ഞിട്ട് ഒന്‍പത് വര്‍ഷങ്ങള്‍

വെള്ളിനക്ഷത്രം എന്ന ഒറ്റ സിനിമ മതി തരുണിയെന്ന കൊച്ചുമിടുക്കിയെ ഓര്‍ക്കാന്‍.
അമ്മുക്കുട്ടി ആയി പ്രേക്ഷക മനസ്സില്‍ ചേക്കേറിയ ആ കൊച്ചുസുന്ദരിയുടെ കുസൃതിനിറഞ്ഞ ചിരിയും സംസാരം എല്ലാം ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു. നടന്‍ പൃഥ്വിരാജിന്റെ മകളുടെ കഥാപാത്രത്തില്‍ ആയിരുന്നു ഇതില്‍ തരുണി സച്ചിദേവ് എത്തിയിരുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു തരുണി . വെള്ളിനക്ഷത്രം കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞതാണ് തരുണി ഒരുപാട് നല്ല കഥാപാത്രങ്ങളായി ഇനിയും എത്തുമെന്നും നായികയാകുമെന്നുമൊക്കെ. പക്ഷെ അതിനൊന്നും തരുണി കാത്ത് നിന്നില്ല.
തരുണിയുടെ മരണവാര്‍ത്ത പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. ജീവിച്ചു തുടങ്ങിയവെയാണ് തരുണിയെ തേടി മരണം എത്തിയത് . വിമാനപകടത്തില്‍ ആയിരുന്നു മരണം സംഭവിച്ചത്. തരുണിക്കൊപ്പം അമ്മയും മരണപ്പെട്ടു. ആ സമയത്ത് വെറും 14 വയസ്സായിരുന്നു തരുണിയുടെ പ്രായം.


മരിക്കുന്നതിനു മുമ്പ് തരുണി സുഹൃത്തുക്കളെ എല്ലാം കാണുകയും ഇവരോട് യാത്ര പറയുകയും ചെയ്തിരുന്നു. ഇതിനിടെ ഇനി കാണാന്‍ സാധിച്ചില്ലെങ്കിലോ എന്ന് തമാശ പോലെ തരുണി പറഞ്ഞതായും കൂട്ടുകാര്‍ ഓര്‍ക്കുന്നു. ഈ വിമാനം തകരുകയാണെങ്കില്‍ എന്തുചെയ്യുമെന്ന് തരുണി കൂട്ടുകാര്‍ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ശേഷം തരുണിയുടെ മരണവാര്‍ത്തയാണ് കൂട്ടുകാരികള്‍ അറിയുന്നത്. മരിച്ചിട്ട് ഒന്‍പത് വര്‍ഷങ്ങളായിട്ടും തരുണിയുടെ മുഖം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല.

Rahul

Recent Posts

രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുന്നു

സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് കൊണ്ട് രാജ്യത്തെ മുൻനിര ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കിയിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ…

4 hours ago

വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു അന്ന്

തമിഴകത്തെ ഏറ്റവും തിരക്കേറിയ നായിക നടിയായിരുന്നു ഒരു കാലത്ത് ഖുശ്ബു. ഇപ്പോഴിതാ അക്കാലത്ത് സെറ്റിൽ തനിക്ക് ലഭിച്ച സുരക്ഷിതത്വത്തെ പറ്റി…

4 hours ago

താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാ​ഗ്യ വെങ്കിടേഷും വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ കുറച്ച് നാളുകളായി നടി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദത്തിന്റെ പ്രശ്നങ്ങൾ നേരത്തേ തന്നെ താര…

4 hours ago

തന്റെ കുഞ്ഞിനെ ബോഡി ഷെയ്‌മിങ് ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പാർവതി വിജയ്

തന്റെ മകള്‍ക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് നടി പാർവതി വിജയ്. തന്റെ യൂട്യൂബ് ചാനൽ വഴിയാണ് പാർവതി…

4 hours ago

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 hours ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

5 hours ago