വിവാഹ ജീവിതം തിരഞ്ഞെടുത്തതിൽ എനിക്ക് തെറ്റ് പറ്റി

കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്, 1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്, ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്. വർഷങ്ങൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് തസ്‌നി എങ്കിലും തസ്‌നി ഖാന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. പ്രേക്ഷകരിൽ പലരും കരുതുന്നത് തസ്‌നി ഖാൻ ഇത് വരെ വിവാഹം കഴിച്ചിട്ടില്ല എന്നാണ്. എന്നാൽ തസ്‌നി വിവാഹിതയായിരുന്നു. കേവലം രണ്ടു മാസക്കാലം മാത്രമായിരുന്നു ആ ബന്ധത്തിന്റെ ആയുസ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ വിവാഹ ജീവിതത്തിൽ സംഭവിച്ച കാര്യഗ്നൽ തുറന്ന് പറയുകയാണ് തസ്‌നി ഒരു അഭിമുഖത്തിൽ.

ജീവിതത്തിൽ ഒരിക്കൽ വിവാഹം എന്ന ഒരു അബദ്ധം താൻ ചെയ്തിരുന്നു. എന്നാൽ ഇനി ഒരിക്കലും അത് പോലെ ഒരു അബദ്ധം ചെയ്യാൻ തനിക്ക് സമ്മതമല്ല എന്നുമാണ് തസ്‌നി തുറന്ന് പറഞ്ഞത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയും സൂക്ഷിച്ചും കൈകാര്യം ചെയ്യുന്നതും തീരുമാനം എടുക്കുന്ന ആളുമായിരുന്നു ഞാൻ. എന്നാൽ എന്റെ വിവാഹ ജീവിതം തിരഞ്ഞെടുക്കുന്നതിൽ എനിക്ക് തെറ്റ് പറ്റി. ഒരിക്കലും ഞാൻ തെരഞ്ഞെടുക്കേണ്ട ഒരു തീരുമാനം ആയിരുന്നില്ല അത്. വിവാഹമെന്നത് എല്ലാ കാര്യങ്ങൾക്കും പിന്തുണ നൽകാനും കൂട്ടിനും ഒരാളെ കിട്ടുക എന്നല്ലേ, എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് അങ്ങനെ ആയിരുന്നില്ല. നമ്മളെ സ്നേഹിക്കുമെന്നും സംരക്ഷിക്കുമെന്നും വിശ്വസിച്ചല്ലേ നമ്മൾ ഒരാളെ വിവാഹം കഴിച്ചു അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് ചെല്ലുന്നത്. എന്നാൽ എനിക്ക് അവിടെ സംഭവിച്ചത് മറ്റൊന്ന് ആയിരുന്നു.

എന്നാൽ ഭാര്യ എന്ത് ചെയ്താലും അതൊന്നും തന്നെ ബാധിക്കുന്നത് കാര്യമല്ല എന്ന രീതിയിൽ ആയിരുന്നു അയാളുടെ പെരുമാറ്റം. അയാൾക്ക് അയാളുടെ വഴി, എനിക്ക് എന്റെ വഴി എന്ന രീതി ആയിരുന്നു. പതിനഞ്ച് വർഷങ്ങൾക് മുൻപ് ചെറിയ ഒരു ചടങ്ങായി ആയിരുന്നു അയാളുമായുള്ള വിവാഹം നടന്നത്. എനിക്ക് അയാൾ പേരിന് മാത്രം ഒരു ഭർത്താവ് ആയിരുന്നു ആ രണ്ടു മാസക്കാലവും. ജീവിതത്തിൽ താൻ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ബന്ധം ഞാൻ അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് സുഹൃത്തുക്കളുടെ പിന്തുണ ലഭിച്ചതോടെയാണ് ഞാൻ  വീണ്ടും സിനിമയിൽ തിരിച്ച് വന്നത് എന്നും തസ്‌നി പറയുന്നു.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

50 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago