സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തു; അദ്ധ്യാപികയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു

സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത അദ്ധ്യാപികയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പ്രൊഫസര്‍ അനിത ശേഖറിനെയാണ് കെ വി എം ട്രസ്റ്റ് മാനേജ്‌മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രൊഫ.അനിത ശേഖര്‍ അറിയിച്ചു. കൊച്ചിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ഫെബ്രുവരി 24 ന് നടന്ന ജി എന്‍ ജി മിസിസ് കേരള- ദി ക്രൗണ്‍ ഓഫ് ഗ്ലോറി സീസണ്‍ വണ്‍ ന്റെ ഗ്രാന്റ് ഫിനാലെയിലാണ് അനിത ശേഖര്‍ പങ്കെടുത്ത് മിസിസ് ഇന്‍സ്പിറേറ്റ് -2024, ടൈം ലൈസ്സ് ബ്യൂട്ടി എന്നീ കിരീടങ്ങള്‍ കരസ്ഥമാക്കിയത്. എന്നാല്‍ പുരസ്‌ക്കാരങ്ങള്‍ നേടി കോളേജിലെത്തിയ അനിത ശേഖറിനെ യാതൊരു മുന്നറിയിപ്പുമില്ലാതെ അന്തര്‍ദേശീയ വനിതാ ദിനത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

കോളേജ് അധികൃതരുടെ അനുമതിയോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ സമ്മതത്തോടെയാണ് മത്സരത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഒരു കാരണവും കാണിക്കാതെ തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട മാനേജ്‌മെന്റ് നടപടി ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണെന്ന് അനിത ശേഖര്‍ പറഞ്ഞു. മാനേജ്‌മെന്റ് ഈ നടപടി തിരുത്തണം. മേലില്‍ ഇത്തരത്തിലുള്ള ദുരനുഭവം ആര്‍ക്കും ഉണ്ടാവരുത്.

ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത അപമാനകരമായ സംഭവം പൊതു സമൂഹം അറിയേണ്ടതാണ്. ഒരു സ്ത്രീയുടെ അവകാശത്തെയും പൊതു സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും അവഹേളിക്കുന്ന മാനേജ്‌മെന്റ് നടപടിക്കെതിരെ വനിതാ കമ്മീഷനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിക്കുമെന്നും പ്രൊഫസര്‍ അനിത ശേഖര്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

Ajay

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

31 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

39 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

48 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

58 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

1 hour ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

1 hour ago