‘ഷൂ നക്കാൻ ഒരു സ്ത്രീയാണ് പുരുഷനോട് പറഞ്ഞിരുന്നതെങ്കിൽ’; ജാവേദ് അഖ്‍തറിനെതിരെ തുറന്നടിച്ച് ‘അനിമൽ’ അണിയറക്കാർ

ബോളിവുഡിൽ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളൊന്നാണ് രൺബീർ കപൂർ നായകായി എത്തിയ അനിമൽ. അർജുൻ റെഡ്ഡിയുടെയും കബീർ സിംഗിൻറെയും സംവിധായകനായ സന്ദീപ് റെഡ്ഡി വം​ഗയാണ് അനിമൽ ഒരുക്കിയത്. ഒരു വിഭാഗം ചിത്രം ഗംഭീരമെന്ന് പറഞ്ഞപ്പോൾ മറ്റൊരു വിഭാഗം ചിത്രം സത്രീവിരുദ്ധമാണെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തീയറ്ററിൽ വിജയമായ ചിത്രം ഇപ്പോഴും വലിയ ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ബോളിവുഡിലെ പ്രശസ്ത തിരക്കഥാകൃത്തും കവിയുമായ ജാവേദ് അഖ്തർ നടത്തിയ പ്രതികരണങ്ങളാണ് ചർച്ചയാകുന്നത്.

മഹാരാഷ്ട്രയിൽ നടക്കുന്ന അജന്ത എല്ലോറ അന്തർദേശീയ ചലച്ചിത്രോത്സവ വേദിയിലാണ് അനിമലിൻറെ പേര് പരാമർശിക്കാതെ ജാവേദ് അഖ്തർ സംസാരിച്ചത്. “തൻറെ ഷൂ നക്കാൻ ഒരു പുരുഷൻ സ്ത്രീയോട് പറയുന്ന, ഒരു സ്ത്രീയെ അടിക്കുന്നതിൽ പ്രശ്നമേതുമില്ലെന്ന് പറയുന്ന ഒരു പുരുഷനുള്ള ചിത്രം സൂപ്പർഹിറ്റ് ആണെന്ന് വരുമ്പോൾ അത് അപകടകരമാണെന്നാണ് എൻറെ അഭിപ്രായം”, എന്നാണ് ജാവേദ് അഖ്തർ പറഞ്ഞത്. ഇതിനെതിരായ അണിയറക്കാരുടെ പ്രതികരണം അനിമൽ സിനിമയുടെ സോഷ്യൽ മീഡിയ പേജുകളിലാണ് എത്തിയിരിക്കുന്നത്.

“ഇത്രയും പ്രതിഭയുള്ള അങ്ങയെപ്പോലെയുള്ള ഒരു എഴുത്തുകാരന് ഒരു കാമുകിയുടെ വഞ്ചന മനസിലായില്ലെങ്കിൽ (സോയയ്ക്കും രൺവിജയ്ക്കുമിടയിലുള്ളത്) അങ്ങ് സൃഷ്ടിച്ച മുഴുവൻ കലയും വ്യാജമാണ്. ഇനി ഒരു സ്ത്രീ പുരുഷനോടാണ് തൻറെ ഷൂ നക്കാൻ പറഞ്ഞിരുന്നതെങ്കിൽ (പ്രണയത്തിൻറെ പേരിൽ ഒരു പുരുഷനാൽ വഞ്ചിക്കപ്പെട്ട സ്ത്രീ) അതിനെ ഫെമിനിസം എന്ന് വിളിച്ച് നിങ്ങൾ ആഘോഷിച്ചേനെ ” – അണിയറക്കാരുടെ പ്രതികരണം ഇങ്ങനെ.

“സ്നേഹം എന്നത് ലിംഗരാഷ്ട്രീയത്തിൽ നിന്ന് സ്വതന്ത്രമായി നിൽക്കട്ടെ. അവരെ പ്രണയികൾ എന്നുമാത്രം വിളിക്കാം. പ്രണയിക്കുന്നവർ ചതിക്കുകയും കള്ളം പറയുകയും ചെയ്യുന്നു. എൻറെ ഷൂ നക്കാൻ പറയുന്നത് ഒരു പ്രണയി ആണ്”, എക്സിൽ ജാവേദ് അഖ്തറിനെ ടാഗ് ചെയ്തുകൊണ്ടാണ് അനിമൽ സിനിമയുടെ അക്കൗണ്ട് ഈ വരികൾ കുറിച്ചത്. അതേസമയം ഈ പോസ്റ്റും വിമർശനങ്ങൾ നേരിടുന്നുണ്ട്.

ബുദ്ധി കുറ‌ഞ്ഞ ആൽഫ പുരുഷന്മാർക്കുവേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു സ്ത്രീവിരുദ്ധ ചിത്രം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിൻറെ പേരിൽ ഷോലെയും സഞ്ജീറും ദീവാറും മിസ്റ്റർ ഇന്ത്യയും ഡോണുമൊക്കെ എഴുതിയ ഒരാളുടെ കല വ്യാജമാണെന്ന് പറയുന്നത് ഏറ്റവും വലിയ തമാശയാണെന്നാണ് എക്സിൽ വന്ന ഒരു പോസ്റ്റ്.

Ajay

Recent Posts

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

22 mins ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

1 hour ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

14 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

14 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

16 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago